മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതിലൂടെ ജനപ്രീതി നേടുകയാണ് പദ്ധതി.
പാലക്കാട്: പാലക്കാട് ജില്ലയില്‍ പതിനായിരം കടന്ന് കെഫോണ്‍ കണക്ഷന്‍. ആകെ 13,596 കണക്ഷനുകള്‍ ജില്ലയില്‍ കെഫോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി സേവനം വ്യാപിപ്പിച്ചുകൊണ്ട് കെഫോണ്‍ ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ജില്ലയില്‍ 10,534 ഗാര്‍ഹിക കണക്ഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1,173 കുടുംബങ്ങള്‍ക്കും 2,315ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ സേവനം ലഭ്യമാക്കി. മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതിലൂടെ ജനപ്രീതി നേടുകയാണ് പദ്ധതി. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ 535 ഓളം കുടുംബങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കല്‍, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാണ്. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 388 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ tthps://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.

