പ്രാദേശിക കണക്ഷനുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ ഇടങ്ങളിലേക്ക് കെഫോണ്‍

നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ പ്രാദേശിക കണക്ഷനുകളുമായി കെഫോണ്‍ കുതിക്കുന്നു. ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണ്‍ പരിശ്രമിക്കുന്നത്. നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നത്. ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയാണ് നിലവില്‍ കെഫോണിന്റെ കുതിപ്പ്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന ഡിജി കേരളം എന്ന ഒരു പദ്ധതി പ്രകാരം 2025 നവംബര്‍ ഒന്നാം തീയ്യതിയോടെ കേരളത്തിലെ കുടുംബങ്ങളെ സമ്പൂര്‍ണമായും ഡിജിറ്റലി സാക്ഷരരാക്കുക എന്ന ലക്ഷ്യവും കെഫോണിന് മുന്നിലുണ്ട്. റൂറല്‍ ഏരിയ എന്ന് തരംതിരിക്കാനാവത്തവിധം അര്‍ബന്റൂറല്‍ സ്വഭാവത്തോടെയാണ് കേരളത്തിലെ സ്ഥലങ്ങളുള്ളത്. വളരെയേറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. അതിന് ആനുപാതികമായി കെഫോണ്‍ നെറ്റുവര്‍ക്കും എല്ലായിടത്തേക്കും വ്യാപിച്ചിട്ടുണ്ട്. ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ കെഫോണിന് സാധിക്കുമെന്ന് കെ.ഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.
ആകെ 57045 റീട്ടയില്‍ എഫ്ടിടിഎച്ച് കണക്ഷനുകളാണ് നിലവില്‍ കെഫോണ്‍ സംസ്ഥാനത്താകെ നല്‍കിയിരിക്കുന്നത്. ഇതില്‍ 42143 കണക്ഷനുകളും ഗ്രാമപ്രദേശങ്ങളിലാണ് നല്‍കിയിരിക്കുന്നത് നഗര പ്രദേശങ്ങളിലായി 14902 കണക്ഷനുകള്‍ കെഫോണ്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കെഫോണ്‍ ഏറ്റവുമധികം കണക്ഷനുകള്‍ നല്‍കിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ആകെ 13177 കണക്ഷനുകളാണ് മലപ്പുറത്ത് നല്‍കിയിരിക്കുന്നത്. ഇതില്‍ 8718 കണക്ഷനുകള്‍ ഗ്രാമ പ്രദേശത്തും 4459 കണക്ഷനുകള്‍ നഗര മേഖലകളിലുമാണ് നല്‍കിയിരിക്കുന്നത്.
വളരെ വിപുലമായ നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ കെഫോണിനുണ്ട്.  കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്. 31153 കിലോ മീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെഫോണ്‍ നിലവില്‍ പൂര്‍ണസജ്ജമാണ്. ഐഎസ്പി ലൈസന്‍സും ഒപ്പം ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ്ങ് ഡിസ്റ്റന്‍സ്സ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍. ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്. നെറ്റുവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റുവര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റുവര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റുവര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്. ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ടെന്നും കെ ഫോണ്‍ അധികൃതര്‍ പറഞ്ഞു.
ഇതിനോടകം 23,961 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 2412 ആണ്. കൊമേഴ്‌സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 57045 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 6299 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.
ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെ ഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈറര്‍ ലീസിന് നല്‍കിക്കഴിഞ്ഞു.ഇതിന് പുറമേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്‌മോള്‍ & മീഡിയം എന്റര്‍െ്രെപസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. 5173 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഏഴ് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ 90209 സബ്‌സ്‌െ്രെകബേഴ്‌സാണ് കെഫോണിന് ഉള്ളത്. 3,773 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്.  2025ഓടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കെഫോണ്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ കെഫോണ്‍ മുഖേന നല്‍കിവരുന്നുണ്ട്. അതിന് പുറമേ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി െ്രെടബല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കണക്ടിംഗ് ദി അണ്‍കണക്ടഡ് എന്ന പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു. നിലവില്‍ ഈ പദ്ധതി മുഖേന കോട്ടൂരില്‍ 103 കുടുംബങ്ങളിലും അട്ടപ്പാടിയില്‍ 300 കുടുംബങ്ങളിലും ഇതിനോടകം കണക്ടിവിറ്റി നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലും ഇത്തരത്തില്‍ കണക്ഷനുകള്‍ ലഭ്യമാക്കി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വാഹന ഗതാഗതം പോലും വെല്ലുവിളി നേരിടുന്ന എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെഫോണ്‍ ബിപിഎല്‍ കണക്ഷനുകള്‍ നല്‍കുന്നുണ്ട്.
കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്. 99.9 ശതമാനമാണ് ലഭ്യതാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ നെറ്റുവര്‍ക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചാല്‍ പരമാവധി നാല് മണിക്കൂറിനുള്ളില്‍ കണക്ടിവിറ്റി റീസ്‌റ്റോര്‍ ചെയ്യും. വന്‍കിട കമ്പനികളേക്കാളും ഒട്ടും പുറകിലല്ല കെ ഫോണിന്റെ സേവനങ്ങള്‍. സേവനങ്ങളില്‍ തടസ്സങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ റിഡന്റന്‍സി സംവിധാനവും കെ ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കെ.ഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.
സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെഫോണ്‍ പദ്ധതി ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണത്തിലേക്കും കടക്കുകയാണ്. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം നല്‍കാനാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണും ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തുന്ന ഒടിടി പ്ലാറ്റ്‌ഫോം ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കും. ഒ.ടി.ടിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്ത ഘട്ട നടപടികള്‍. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ലൈസന്‍സിനുള്ള കെഫോണിന്റെ ശ്രമങ്ങളും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
എങ്ങനെയെടുക്കാം കെഫോണ്‍ കണക്ഷന്‍?
മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും.
1. 18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.
2. പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഋിലേഗഎഛച ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.
3. ംംം.സളീി.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌െ്രെകബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.
299 രൂപമുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെഫോണില്‍ ലഭ്യമാണ്. താല്‍പര്യമുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാം. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കും. ഏപ്രില്‍ 10 മുതല്‍ നിലവില്‍ വന്ന ഓഫറുകള്‍ എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. 90 ദിവസത്തെ ക്വാട്ടര്‍ലി പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 15 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം അഞ്ചു ദിവസം ബോണസ് വാലിഡിറ്റി ഉള്‍പ്പടെ വെല്‍ക്കം ഓഫര്‍ വഴി 110 ദിവസം വാലിഡിറ്റി ലഭിക്കും. 180 ദിവസത്തെ ആറുമാസത്തെ പ്ലാനിനായി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം 15 ദിവസത്തെ ബോണസ് വാലിഡിറ്റിയുള്‍പ്പടെ വെല്‍ക്കം ഓഫറിലൂടെ 225 ദിവസം വാലിഡിറ്റി ലഭിക്കും. ഒരു വര്‍ഷത്തേക്കുള്ള പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 45 ദിവസം അഡീഷണല്‍ വാലിഡിറ്റിയും 30 ദിവസം ബോണസ് വാലിഡിറ്റിയും ഉള്‍പ്പടെ 435 ദിവസം വാലിഡിറ്റിയും വെല്‍ക്കം ഓഫര്‍ വഴി നേടാനാകും. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ വേേു:െ//സളീി.ശി/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ ഗഎഛച ജഹമി െഎന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്താലും കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും. ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും കെഫോണ്‍ കൂടുതല്‍ ജനകീയമാകുകയാണ്.
സൗജന്യ ബി.പി.എല്‍ കണക്ഷനുകള്‍ക്കായും അപേക്ഷിക്കാം
സൗജന്യ ബി.പി.എല്‍ കണക്ഷനായി വേേു:െ//ലെഹളരമൃല.സളീി.രീ.ശി/ലംലെിൂ.ുവു എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കുവാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘ഗഎഛച ആജഘ’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും കെ.ഫോണ്‍ അധികൃതര്‍ പറഞ്ഞു.
മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇതിലൂടെ കെഫോണ്‍ പരിശ്രമിക്കുന്നത്. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു