കെ.ജി.എം.ഒ.എ: ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. സുധാകര റെഡ്ഡി, ജില്ലാ സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍, ജില്ലാ ട്രഷറര്‍  ഡോ. സിസി തങ്കച്ചന്‍.
കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. സുധാകര റെഡ്ഡിയും ജില്ലാ സെക്രട്ടറിയായി ഡോ. കാര്‍ത്തിക് ബാലചന്ദ്രനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സിസി തങ്കച്ചനാണ് ട്രഷറര്‍
കൊച്ചി:  കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. സുധാകര റെഡ്ഡിയും ജില്ലാ സെക്രട്ടറിയായി ഡോ. കാര്‍ത്തിക് ബാലചന്ദ്രനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സിസി തങ്കച്ചനാണ് ട്രഷറര്‍. ഡോ.അനില്‍ ഡേവിസ് ആന്റണി, ഡോ ജിനു ആനി ജോസ്, ഡോമിനു കൃഷ്ണന്‍, ഡോ സുസ്മിത ബായ്, (വൈസ് പ്രസിഡന്റുമാര്‍), ഡോ.മീര അജയ്, ഡോ മുഹസിന്‍ എം.സാലി, ഡോ ഷാബ് ഷെറീഫ് (ജോയിന്റ് സെക്രട്ടറിമാര്‍), ഡോ. അഞ്ജു ഏഞ്ചല്‍ അലക്‌സ്, ഡോ. പി. വി രശ്മി ( വനിതാ വിഭാഗം) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ആലുവ ഐ.എം.എ പെരിയാര്‍ ഹൗസില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി. കെ സുനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും  ചടങ്ങില്‍ അദ്ദേഹം നിര്‍വ്വഹിച്ചു.  ചട്ടങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള വി.ഐ.പി ഡ്യൂട്ടികള്‍ ജില്ലയിലെ രോഗീപരിചരണപ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നതായി  എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. സുധാകര റെഡ്ഡി പറഞ്ഞു.  മുന്‍ പ്രസിഡന്റ് ഡോ. സണ്ണി ഓരത്തേല്‍, മിഡ് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.അന്‍സല്‍ നബി, മിഡ് സോണ്‍ ജോയിന്റ്. സെക്രട്ടറി ഡോ ജില്‍ഷോ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു