മഞ്ഞപ്പിത്തം, സെര്‍വിക്കല്‍ ക്യാന്‍സര്‍: പ്രത്യേക വാക്‌സിനേഷന്‍ ക്യാംമ്പ് നടത്തി

300 ഓളം പേര്‍ ക്യാംപില്‍ പങ്കെടുത്ത് വാക്‌സിന്‍ സ്വീകരിച്ചു.
കൊച്ചി: ലോക ഹെപറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി മഞ്ഞപ്പിത്തം, സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധത്തിനായി കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍(കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ ഘടകം വനിതാവിംഗ് ജ്വാലയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആലുവ ജില്ലാ ആശുപത്രിയില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംമ്പ് നടത്തി. 300 ഓളം പേര്‍ ക്യാംപില്‍ പങ്കെടുത്ത് വാക്‌സിന്‍ സ്വീകരിച്ചു.
മലിനജലത്തിലൂടെയും അശുദ്ധ ഭക്ഷണപദാര്‍ഥങ്ങളിലൂടെയും പടരുന്ന അക്യൂട്ട് വൈറല്‍ ഹെപറ്റൈറ്റിസ് എ  അണുബാധയെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമാണ് ഹെപറ്റൈറ്റിസ് എ വാക്‌സിന്‍ എന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം .ഒ.എ) എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.ടി. സുധാകര്‍, ജ്വാല ചെയര്‍പേഴ്‌സണ്‍ ഡോ. പി. ശോഭ, കണ്‍വീനര്‍ ഡോ. മീര സെല്‍വരാജന്‍ എന്നിവര്‍ പറഞ്ഞു. വായിലും തൊണ്ടയിലുമുള്ള ചില കാന്‍സറുകള്‍ക്കും സ്ത്രീകളില്‍ സെര്‍വൈക്കല്‍ കാന്‍സറിനും  പ്രധാന കാരണമായ എച്ച്പിവി വൈറസിനെതിരെ ദീര്‍ഘകാല പ്രതിരോധം ഒരുക്കുന്ന എച്ച്പിവി വാക്‌സിന്‍, കൗമാരത്തില്‍ തന്നെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശാരീരികാരോഗ്യത്തെ സംരക്ഷിക്കുന്നതിനും ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നിര്‍ണ്ണായകമാണെന്നും ഇവര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു