കൊച്ചി: അണ്‍രജിസ്ട്രേഡ് കെട്ടിട ഉടമയില്‍നിന്നും വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ വാടകയുടെ ജി.എസ്.ടി. രജിസ്ട്രേഡ് വ്യാപാരിയടക്കണമെന്ന നിയമത്തില്‍ കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുത്ത ഹോട്ടലുകള്‍ക്ക് ഇളവുനല്‍കിയതിനെ കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. എന്നാല്‍ ജി.എസ്.ടി. റഗുലര്‍ സ്‌കീം തെരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകള്‍ക്കും ഈ ഇളവ് നല്‍കണമെന്ന് കെ.എച്ച്.ആര്‍.എ. ആവശ്യപ്പെട്ടു.
ജി.എസ്.ടി. നിയമപ്രകാരം ഹോട്ടലുകള്‍ സര്‍വ്വീസ് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതിനാല്‍ ഇന്‍പുട്ട് ടാക്സ് എടുക്കുവാന്‍ അര്‍ഹതയില്ല. അതിനാല്‍ വാടകയുടെ ജി.എസ്.ടി. ഹോട്ടലുടമയടച്ചാല്‍ അത് ഹോട്ടലുടമക്ക് നഷ്ടപ്പെടുകയും, അധിക ബാധ്യത വരുത്തുകയും ചെയ്യും. ഈ പൊരുത്തക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രിക്കും, ജി.എസ്.ടി. കൗണ്‍സിലിനും നിവേദനം നല്‍കിയതായും സംസ്ഥാനപ്രസിഡന്റ് ജി. ജയപാലും, ജനറല്‍സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.