ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതാണെന്നും, യൂണിറ്റ് കമ്മിറ്റികളില്‍ ലഹരിവിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതാണെന്നും പ്രസിഡന്റ് ജി ജയപാലും ജനറല്‍സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
കൊച്ചി: മയക്കുമരുന്നിനെതിരെ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ നടത്തുന്ന ജനകീയ ക്യാമ്പയിന്റെ പോസ്റ്റര്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, ട്രഷറര്‍ മുഹമ്മദ് ഷെരീഫ്, വര്‍ക്കിംഗ് പ്രസിഡന്റ് സി. ബിജുലാല്‍ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതാണെന്നും, യൂണിറ്റ് കമ്മിറ്റികളില്‍ ലഹരിവിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതാണെന്നും പ്രസിഡന്റ് ജി ജയപാലും ജനറല്‍സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.