വിലക്കയറ്റം; കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി കെ.എച്ച്.ആര്‍.എ 

കളക്ട്രേറ്റ് പടിക്കലെ ധര്‍ണ്ണ തൃക്കാക്കര എം.എല്‍എ. ഉമ തോമസ്  ഉദ്ഘാടനം ചെയ്തു.
കൊച്ചി: അവശ്യസാധനവിലക്കയറ്റം നിയന്ത്രിക്കുക, മലിന്യസംസ്‌കരണത്തിന് പൊതുസംവിധാനം ഏര്‍പ്പെടുത്തുക, പി.സി.ബി. നിബന്ധനകള്‍ ലഘൂകരിക്കുക, അനധികൃത വില്‍പ്പനകേന്ദ്രങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കളക്ട്രേറ്റ് പടിക്കലെ ധര്‍ണ്ണ തൃക്കാക്കര എം.എല്‍എ. ഉമ തോമസ്  ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് ടി. ജെ. മനോഹരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ്ണയില്‍ സംസ്ഥാനവൈസ് പ്രസിഡന്റുമാരായ അസീസ് മൂസ, സവി. ടി. ഹരിഹരന്‍, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ്, ജില്ലാ സെക്രട്ടറി കെ. ടി. റഹിം,  ട്രഷറര്‍ സി. കെ. അനില്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ. പാര്‍ത്ഥസാരഥി ജില്ലാ വൈസ് പ്രസിഡന്റ് ബൈജു പി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു