കിയ സിറോസിന് ഭാരത് എന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്

കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോംപാക്ട് എസ്‌യുവി ആണ് സിറോസ്
കൊച്ചി: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ കിയ സിറോസിന് ഭാരത് എന്‍സിഎപിയുടെ  ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോംപാക്ട് എസ്‌യുവി ആണ് സിറോസ്. ഭാരത് എന്‍സിഎപിക്ക് വിധേയമാകുന്ന കിയയുടെ ആദ്യ മോഡലും സിറോസ് ആണ്. പെട്രോള്‍ മോഡലാണ് ടെസ്റ്റിന് വിധേയമായത്. ഈ ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് പെട്രോള്‍ വേരിയെന്റുകള്‍ക്കെല്ലാം ബാധകമാണ്.മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് കിയ സിറോസ് കാഴ്ചവെച്ചത്.

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 30.21 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.42 മാര്‍ക്കും വാഹനം നേടി. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള പ്രധാനപ്പെട്ട ക്രാഷ് ടെസ്റ്റുകളെല്ലാം കിയ സിറോസ് വിജയകരമായി പൂര്‍ത്തിയാക്കി.കിയയുടെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നാണ് സിറോസ്. അഡാസ് ലെവല്‍ 2 ഉള്‍പ്പെടെയുള്ള വലിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്. ആറ് എയര്‍ബാഗുകള്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെയിന്‍കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ കിയ സിറോസില്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു