ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. നിലവില്‍ ഒമ്‌നി കോം മീഡിയ ഗ്രൂപ്പിന്റെ മലേഷ്യയിലെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്.
കൊച്ചി: പി എച്ച് ഡി മീഡിയയുടെ ഏഷ്യാ പസഫിക് മേഖലയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായി മലയാളിയായ കിരണ്‍ കേശവിനെ നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. നിലവില്‍ ഒമ്‌നി കോം മീഡിയ ഗ്രൂപ്പിന്റെ മലേഷ്യയിലെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്. വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റായും വിവര്‍ത്തകനായും കരിയര്‍ ആരംഭിച്ച അദ്ദേഹം, മലേഷ്യയിലെ മൈന്‍ഡ്‌ഷെയറിലും മുംബൈയിലെ യു.എംലും ജോലി ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിയാണ്