പേസ്റ്ററികള്‍, കേക്കുകള്‍, കുക്കീസ്, പ്ലേറ്റഡ് ഡെസേര്‍ട്ടുകള്‍, പാനീയങ്ങള്‍ തുടങ്ങിയ വിവിധ വിഭവങ്ങള്‍ക്ക് ടോപ്പിങ്ങ്, ഫില്ലിങ്ങ്, അലങ്കാരം തുടങ്ങിയവയ്ക്ക് ഒരുപോലെ കിറ്റ്കാറ്റ് വേഫര്‍ ഉപയോഗിച്ച് രുചിപകരാം.
കൊച്ചി: കിറ്റ്കാറ്റ് പ്രൊഫഷണല്‍ സ്‌പ്രെഡ് അവതരിപ്പിച്ച് കൊക്കോ അധിഷ്ഠിത സ്‌പ്രെഡ്‌സ് വിഭഗത്തിലും വ്യക്തിമുദ്ര പതിപ്പിച്ച് നെസ്ലെ പ്രൊഫഷണല്‍. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, തുടങ്ങിയവരിലേക്കു കൂടി തങ്ങളുടെ സേവനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം.
വ്യത്യസ്തവും ആകര്‍ഷകവുമായ മധുരപലഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗവേഷണം നടത്തുന്ന ഷെഫുമാര്‍ക്ക് തണുത്തതും ചൂടുള്ളതുമായ വിവിധതരം വിഭവങ്ങളില്‍ ഒരുപോലെ ഉപയോഗിക്കാനാവുന്ന രീതിയിലാണ് സമ്പന്നമായ ചോക്ലേറ്റ് രുചിയും ക്രിസ്പിയുമായ കിറ്റ്കാറ്റ് പ്രൊഫഷണല്‍ സ്‌പ്രെഡ് എത്തുന്നതെന്ന് നെസ്ലെ ഇന്ത്യ, നെസ്ലെ പ്രൊഫഷണല്‍ ഡയറക്ടര്‍ സൗരഭ് മഖിജ പറഞ്ഞു.
പേസ്റ്ററികള്‍, കേക്കുകള്‍, കുക്കീസ്, പ്ലേറ്റഡ് ഡെസേര്‍ട്ടുകള്‍, പാനീയങ്ങള്‍ തുടങ്ങിയ വിവിധ വിഭവങ്ങള്‍ക്ക് ടോപ്പിങ്ങ്, ഫില്ലിങ്ങ്, അലങ്കാരം തുടങ്ങിയവയ്ക്ക് ഒരുപോലെ കിറ്റ്കാറ്റ് വേഫര്‍ ഉപയോഗിച്ച് രുചിപകരാം. കിറ്റ്കാറ്റ് പ്രൊഫഷണല്‍ സ്‌പ്രെഡിന്റെ സമാരംഭം ഷെഫുമാര്‍ക്ക് അവരുടെ രുചികളില്‍ തനതായ രുചിപകരാന്‍ പുതിയ ഒരു മാര്‍ഗ്ഗം തുറക്കുകയാണ്. പാചക സര്‍ഗ്ഗാത്മകത വളര്‍ത്തുന്നതിനും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ നവീകരണത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഹോട്ടല്‍, റസ്‌റ്റോറന്റ്, കാറ്ററിങ്ങ് മേഖലകളില്‍ വൈവിധ്യമാര്‍ന്ന രുചിഭേദങ്ങള്‍ അവതരിപ്പിക്കുകയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കിറ്റ്കാറ്റ് പ്രൊഫഷണല്‍ സ്‌പ്രെഡ് ഒരു കിലോഗ്രാമിന്റെ പാക്കുകളില്‍ വിപണിയില്‍ ലഭ്യമാകും.