ബസ് സ്റ്റാന്‍ഡ് പൂണ്ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനം സെക്രട്ടറി ടി. അജിയും, അസി. സെക്രട്ടറി സി.എം ദര്‍ശിനിയും ചേര്‍ന്ന് മാറ്റി എഴുതുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കെതിരെയും പ്രസിഡന്റ് മിനി രതീഷ് നടപടി സ്വീകരിച്ചത്
കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം സിപിഎമ്മുമായി ചേര്‍ന്ന് അട്ടിമറിച്ചതിനെതുടര്‍ന്ന് കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.എം ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനിരതീഷ് സസ്‌പെന്‍ഡ് ചെയ്തു.സെക്രട്ടറി ടി. അജിയ്ക്ക് കാരണകാണിക്കല്‍ നോടിസും നല്‍കി.
ബസ് സ്റ്റാന്‍ഡ് പൂണ്ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്ന പഞ്ചായത്ത് കമ്മിറ്റീ തീരുമാനത്തിനു വിരുദ്ധമായി, സെക്രട്ടറിയും, അസി. സെക്രട്ടറിയും ചേര്‍ന്ന് തീരുമാനം മാറ്റി എഴുതുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കാരണകാണിക്കല്‍ നോടിസും സസ്‌പെന്‍ഷന്‍ നടപടിയും എടുക്കാന്‍ ഇടയായത്. കുന്നത്തുനാട് എം.എല്‍.എയും സിപിഎം ഉം ചേര്‍ന്ന് കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണ സ്തഭനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും, പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായി ഗരുതരമായ ചട്ടലംഘനം കാട്ടിയതിനെതിനെ തുടര്‍ന്നാണ് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും എതിരേ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മിനി രതീഷ് വ്യക്തമാക്കി.


