കെഎംഎ കോര്‍പ്പറേറ്റ് സ്‌പോര്‍ട്ട്‌സ് ലീഗ് : ക്രിക്കറ്റില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫുട്‌ബോളില്‍ ആപ്റ്റിവും ജേതാക്കള്‍ 

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ കോര്‍പ്പറേറ്റ് സ്‌പോര്‍ട്‌സ് ലീഗ് സംഘടിപ്പിച്ചു.ക്രിക്കറ്റ് മത്സരത്തില്‍ 19 ടീമും ഫുട്‌ബോളില്‍ 9 ടീമുകളും പങ്കെടുത്തു. ക്രിക്കറ്റ് മത്സരത്തില്‍ മൂന്നാം വര്‍ഷവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ജേതാക്കളായി. കോഗ്‌നിസന്റിനെയായാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
ഫുട്‌ബോള്‍ മത്സരത്തില്‍ കാര്‍ഗോമാറിനെ പരാജയപ്പെടുത്തി ആപ്റ്റിവ് ജേതാക്കളായി. തടുര്‍ച്ചയായ മൂനാം വര്‍ഷമാണ് കെ എം എ കോര്‍പ്പറേറ്റ് സ്‌പോര്‍ട്‌സ് ലീഗ് നടത്തുന്നത്.

മികച്ച ബാറ്റ്സ്മാനായി പ്രജിത് (കോഗ്‌നിസന്റ്), മികച്ച ബൗളറായി രവിശങ്കര്‍ (കോഗ്‌നിസന്റ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്ലയെര്‍ ഓഫ് ഫൈനല്‍ ആയി അജേഷ് (സൗത്ത് ഇന്ത്യന്‍ ബാങ്ക്) തെരഞ്ഞെടുക്കപ്പെട്ടു.ഗോള്‍ഡന്‍ ബൂട്ട് വാസുദേവ് (കാര്‍ഗോമാര്‍), ഗോള്‍ഡന്‍ ബോള്‍ പി വി ആദിത്യന്‍ (ആപ്റ്റിവ്), ഗോള്‍ഡന്‍ ഗ്ലോവ് (അനീഷ് (ആപ്റ്റിവ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് ലീഗ് ചെയര്‍മാന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു.

Spread the love