ഫണ്ടിംഗ്, സാങ്കേതിക കൈമാറ്റം, ഉത്പന്നങ്ങളുടെ വിതരണം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായ രംഗത്തെ സ്വകാര്യ സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെ പൊതുമേഖലയെ സഹായിക്കാനുള്ള അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി: രാജ്യത്തിന് ശാസ്ത്രജ്ഞന്മാരില്‍ മാത്രമല്ല പൊതുജനങ്ങളിലും വലിയ പ്രതീക്ഷയാണുള്ളതെന്നും പ്രതിരോധ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ രംഗത്തുള്ളവര്‍ക്കും നിരവധി അവസരങ്ങള്‍ തുറന്നു കിടക്കുന്നുണ്ടെന്നും ന്യൂഡല്‍ഹി ഡി ആര്‍ ഡി ഒയിലെ ഡയറക്ടര്‍ ജനറല്‍ ഡോ. മനു കൊറുള്ള പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്‍സൈറ്റ് എക്‌സ് പരിപാടിയില്‍ പ്രതിരോധ മേഖലയിലെ സാധ്യതകള്‍: സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക രംഗത്തുള്ളവര്‍ക്കും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫണ്ടിംഗ്, സാങ്കേതിക കൈമാറ്റം, ഉത്പന്നങ്ങളുടെ വിതരണം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായ രംഗത്തെ സ്വകാര്യ സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെ പൊതുമേഖലയെ സഹായിക്കാനുള്ള അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനകം ഇന്ത്യയിലെ സാങ്കേതിക രംഗം കുത്തനെയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഏറ്റവും മികച്ചു നില്‍ക്കുന്നതായിരിക്കും പ്രതിരോധ സാങ്കേതികവിദ്യ എന്നതിനാല്‍ ഓരോ രാജ്യവും മേന്മയേറിയ ഉത്പന്നങ്ങളാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല ഏതാനും വര്‍ഷങ്ങളിലേക്കെങ്കിലും മറ്റുള്ളവര്‍ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ അപ്രാപ്യായിരിക്കുകയും വേണം.
വരും വര്‍ഷങ്ങളില്‍ പ്രതിരോധ ബജറ്റ് പല മടങ്ങുകളായി വര്‍ധിക്കും. ഇന്ത്യന്‍ പ്രതിരോധ രംഗത്തേക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ തന്നെയാണ് ഉത്പാദനം നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ അവസരങ്ങളാണ് പ്രതിരോധ മേഖല തുറന്നുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിരോധ രംഗത്തിന് ആവശ്യമായ മികച്ച സേവനങ്ങള്‍ നല്‍കുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളേയും സ്വകാര്യ സംരംഭങ്ങളേയും ഡോ. മനു കൊറുള്ള അഭിനന്ദിച്ചു. കേരളത്തിന് ഈ രംഗത്ത് മികച്ച സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജനങ്ങള്‍ക്കായി നിരവധി അവസരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നത് കണ്ടെത്താന്‍ ഡി ആര്‍ ഡി ഒയുടെ വെബ്‌സൈറ്റില്‍ നിന്നും മനസ്സിലാക്കാനാവും. ഒരു ആശയമുണ്ടെങ്കില്‍ അത് അവതരിപ്പിക്കാനായാല്‍ ഐ ഐ ടികള്‍ നടപ്പിലാക്കുകയും ഡി ആര്‍ ഡി ഒ പണം മുടക്കുകയും ചെയ്യുമെന്നും ഡോ. മനു കൊറുള്ള പറഞ്ഞു. സാമ്പത്തിക ബാധ്യതയില്ലാതെ ബിസിനസ് ആരംഭിക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങളും പ്രതിരോധ രംഗത്തെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണന്‍ അധ്യക്ഷത വഹിച്ചു. ചജഛഘ ഡയറക്ടര്‍ ഡോ. ഡി ശേഷാഗിരി, ടോം പി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

