ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ കേരളത്തിന് വന്‍ സാമ്പത്തിക വികസനം സാധ്യം: വി ഡി സതീശന്‍

നികുതി ശേഖരണം കൃത്യമായി നിര്‍വഹിക്കുകയും ചോര്‍ച്ച തടയുകയും ചെയ്യുന്നത് വരുമാന വര്‍ധനവിന് വഴി തെളിയിക്കും.
കൊച്ചി: ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ കേരളത്തിന് വന്‍ സാമ്പത്തിക വികസനം സാധ്യമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ലീഡര്‍ഇന്‍സൈറ്റ് ലെക്ചര്‍ സീരിസില്‍ കേരളത്തിന്റെ സാമ്പത്തിക രംഗം; സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സാമ്പത്തിക രംഗം സങ്കീര്‍ണവും അപൂര്‍വ്വവുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ കാര്‍ഷികമോ വ്യവസായികമോ ആയ സാധ്യതകളൊന്നും ഇല്ലെങ്കിലും മറ്റ് പല തരത്തിലും സാധ്യതകളുണ്ട്.

നികുതി ശേഖരണം കൃത്യമായി നിര്‍വഹിക്കുകയും ചോര്‍ച്ച തടയുകയും ചെയ്യുന്നത് വരുമാന വര്‍ധനവിന് വഴി തെളിയിക്കും. ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആവശ്യമായ കണക്ടിവിറ്റികള്‍ നിര്‍വഹിക്കുകയും വേണം.സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പുവരുത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും വേണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.സൂക്ഷ്മതയോടെയുള്ള സാമ്പത്തിക വിനിമയവും എല്ലാ കാര്യങ്ങളു സിസ്റ്റമാറ്റിക്കായി നിര്‍വ്വഹിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാനത്തിന് ഇതൊക്കെ സാധിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ ശ്രീനിവാസന്‍ സ്വാഗതവും ജോണ്‍സണ്‍ മാത്യു നന്ദിയും പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു