നിര്‍മിത ബുദ്ധിയുടെ വെല്ലുവിളികള്‍ നേരിടാനാവണം 

.ജീവനക്കാരെ കൂടെ നിര്‍ത്തുകയും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ടീം ആയി നിര്‍വഹിക്കുകയും ചെയ്യുകയെന്നാണ് മികച്ച രീതിയില്‍ മുമ്പോട്ടേക്കുള്ള യാത്രയ്ക്ക് സഹായകമാവുകയെന്നും കൊച്ചിന്‍ കസ്റ്റംസ് കമ്മീഷണര്‍ ഗുരുകരന്‍ സിംഗ് ബയ്ന്‍ പറഞ്ഞു.

 

കൊച്ചി: നിര്‍മിത ബുദ്ധിയുടെ വെല്ലുവിളികളാണ് ഇപ്പോള്‍ മുമ്പിലുള്ളതെന്ന് കൊച്ചിന്‍ കസ്റ്റംസ് കമ്മീഷണര്‍ ഗുരുകരന്‍ സിംഗ് ബയ്ന്‍.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ മാനേജ്‌മെന്റ് വാരാഘോഷത്തിന്റെ ഭാഗമായി ലീഡര്‍ ഇന്‍സൈറ്റ് സെഷനില്‍ ആധുനിക മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്ഥാപന ഉടമയായാലും മാനേജരായും സോഫ്റ്റ് സ്‌കില്ലുകള്‍ ഉണ്ടായിരിക്കുകയെന്നത് വലിയ നേട്ടമായിരിക്കും.

ജീവനക്കാരെ കൂടെ നിര്‍ത്തുകയും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ടീം ആയി നിര്‍വഹിക്കുകയും ചെയ്യുകയെന്നാണ് മികച്ച രീതിയില്‍ മുമ്പോട്ടേക്കുള്ള യാത്രയ്ക്ക് സഹായകമാവുകയെന്നും അദ്ദേഹം പറഞ്ഞു. കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് വാരാഘോഷം ചെയര്‍മാന്‍ സി എസ് കര്‍ത്ത സ്വാഗതവും കെ എം എ മുന്‍ പ്രസിഡന്റ് കെ എന്‍ ശാസ്ത്രി നന്ദിയും പറഞ്ഞു.

 

Spread the love