നവീകരണമാകും ഭാവിയെ
രൂപപ്പെടുത്തുക: രാജീവ് ചന്ദ്രശേഖര്‍

കെഎംഎ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വന്‍ഷന് തുടക്കം

 

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) 42ാമത് മാനേജ്‌മെന്റ് കണ്‍വന്‍ഷന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ദ്വിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നവീകരണമാകും ഭാവിയെ രൂപപ്പെടുത്തുകയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വ്യക്തിതികളുടേതായാലും സ്ഥാപനങ്ങളുടേതായാലും സര്‍ക്കാരുകളുടേതായാലും വിജയവും പരാജയവും നിര്‍ണയിക്കാന്‍ പോകുന്നത് നവീകരണത്തെ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും. നവീകരണം കേവലം സ്റ്റാര്‍ട്ടപ്പുകളിലോ സാങ്കേതിക വിദ്യകളിലോ മാത്രം ഒതുങ്ങുന്നതല്ല. നയരൂപീകരണത്തിലടക്കം നവീകരണം അനിവാര്യമാണ്. ഉദ്പാദന രംഗത്ത് കൂടുതല്‍ രാജ്യങ്ങള്‍ മത്സരിക്കുന്നുണ്ട്. ആഗോള വത്കരണം ഉദയകക്ഷി ബന്ധങ്ങള്‍ക്ക് വഴിമാറി.

വൈദഗ്ധ്യമായിരിക്കും പുതു തലമുറയുടെ ഭാവിയെ നിശ്ചയിക്കുക. കൂടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ കൂടുതല്‍ പ്രതിഭയും അവസരങ്ങളും ആവശ്യമാണ്. വരും നൂറ്റാണ്ടില്‍ കൂടുതല്‍ പ്രതിഭകളുള്ള രാജ്യം കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.ബിസ്‌ലേരി ഇന്റര്‍നാഷണല്‍ സിഇഒ ആഞ്ചലോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.ദുബായ് പോര്‍ട്ട് അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ബ്ലൂഷി വിശിഷ്ടാതിഥിയായി പങ്കെടുത്തു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.അഹ്മദ് ആലുങ്കല്‍, എം പി ആര്‍ എസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍നാഷണല്‍ ബിസിനസ് സിഇഒ യഷ് റാഡിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍ കെ ഹരികുമാര്‍ ഓണററി സെക്രട്ടറി ഡോ. അനില്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു

 

Spread the love