കെഎംഎ മാനേജ്‌മെന്റ്
വാരാഘോഷത്തിനു തുടക്കമായി

സുസ്ഥിര വികസനത്തിനുള്ള മുന്നേറ്റങ്ങള്‍ അനിവാര്യമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് കാര്‍ബണ്‍ ന്യൂട്രല്‍ വികാസനങ്ങളാണ് ആവശ്യം. വലിയ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറുമ്പോള്‍ വ്യാവസായിക, മാനെജ്‌മെന്റ് രംഗത് വലിയ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.

 

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വാരാഘോഷത്തിനു തുടക്കമായി. മാനേജ്‌മെന്റ് വാരാഘോഷത്തിന്റെ ഉദ്ഘാടനവും കെ ടി ചാണ്ടി സ്മാരക പ്രഭാഷണവും കേരള ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍വഹിച്ചു. സുസ്ഥിര വികസനത്തിനുള്ള മുന്നേറ്റങ്ങള്‍ അനിവാര്യമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് കാര്‍ബണ്‍ ന്യൂട്രല്‍ വികാസനങ്ങളാണ് ആവശ്യം. വലിയ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറുമ്പോള്‍ വ്യാവസായിക, മാനെജ്‌മെന്റ് രംഗത് വലിയ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഭ്യമായ സ്രോതസ്സുകളില്‍ നിന്ന് വളര്‍ച്ച എങ്ങനെ സാധ്യമാകുമെന്ന് ഗൗരവമായി ചിന്തിക്കണം. ഇകൊമേഴ്‌സ്, സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ലോകത്ത് വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും മനസിലാക്കാനും കഴിഞ്ഞാല്‍ മാത്രമേ നമുക്കും ഓടിയെത്താന്‍ കഴിയൂ. സാങ്കേതികവിദ്യയുടെ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ മാത്രമേ മാറുന്ന ലോകത്തിനൊപ്പം നമുക്കും മാറാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കസ്റ്റമൈസേഷന് പ്രാധാന്യം നല്‍കണം.

വളരെ കുറഞ്ഞ റിസോഴ്‌സുകളില്‍ നിന്ന് വലിയ നേട്ടങ്ങളുണ്ടാക്കാമെന്ന് കേരള മോഡല്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് കെ ടി ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് വീക്ക് ചെയര്‍മാന്‍ സി എസ് കര്‍ത്ത ആമുഖ പ്രസംഗം നടത്തി. കെഎംഎ മെമ്മോറിയല്‍ ലെക്ച്ചര്‍ ചെയര്‍മാന്‍ എ സി കെ നായര്‍ സ്വാഗതവും കെഎംഎ സെക്രട്ടറി ഡോ. അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.

 

Spread the love