ജീവിതം ലഹരിയാക്കുന്നവര്‍ക്ക് വിജയം എത്തിപ്പിടിക്കാന്‍ കഴിയും

ഏതു പ്രായത്തിലും ഏത് രീതിയിലും ജീവിതത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും അതാണ് ജീവിതത്തെ മാറ്റുക.
കൊച്ചി:  ജീവിതം തന്നെ ലഹരിയാക്കുന്നവര്‍ക്ക് വിജയങ്ങള്‍ എത്തിപ്പിടിക്കാനാവുമെന്നും അവര്‍ക്ക് കെമിക്കല്‍ ലഹരിയിലേക്ക് പോകേണ്ടി വരില്ലെന്നും ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ യംഗ് മൈന്റ്‌സ് ഇന്‍സ്പയര്‍ സീരിസില്‍ പ്രതികൂല സാഹചര്യങ്ങളുടെ ചാരത്തില്‍ നിന്ന് ഉയരത്തിലേക്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏതു പ്രായത്തിലും ഏത് രീതിയിലും ജീവിതത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും അതാണ് ജീവിതത്തെ മാറ്റുക.എല്ലായിടത്തും മതിപ്പുണ്ടാക്കുകയെന്നത് മനുഷ്യസഹജമാണ്. ഓരോരുത്തരും അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് നിര്‍വഹിക്കുന്നത്. സ്വയം ആവശ്യകതയെന്ന വികാരമുണ്ടാകുമ്പോഴാണ് പലരും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതെന്നും ചെറിയ വാശികള്‍ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ രീതിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ചെറിയ വാശികളുണ്ടാകുമ്പോള്‍ രണ്ടു ചുവട് കൂടുതല്‍ വെക്കാന്‍ അവര്‍ ശ്രമങ്ങള്‍ നടത്തും. വിജയത്തിലേക്കും ഉയരത്തിലേക്കും എത്തുന്നതിന് അനുസരിച്ച് വിനയാന്വിതരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതത്തില്‍ ക്രമത്തില്‍ സുസ്ഥിര വിജയം നേടുന്നവര്‍ വിനയം കൈവിടില്ലെന്നും അതല്ലാത്തവരാണ് പലപ്പോഴും അഹങ്കാരികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുതാപവും സഹതാപവും സഹാനുഭൂതിയുമില്ലാത്ത വിജയംകൊണ്ട് കാര്യമില്ലെന്നും ജ്യോതിസ് മോഹന്‍ പറഞ്ഞു.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ അല്‍ജിയേഴ്‌സ് ഖാലിദ്,കെ എം എ യംഗ് മൈന്റ്‌സ് കോ ചെയര്‍ നിവേദിത് ജോര്‍ജ്, ബിനു ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു