ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള മേധാവി ഗീതിക വര്‍മ്മ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രന്‍ വിശിഷ്ടാതിഥിയാകും.
കൊച്ചി: കെഎംഎ വിമെന്‍ മാനേജേഴ്‌സ് കോണ്‍ക്ലേവ് 14 ന് രാവിലെ 9.30 മുതല്‍ പനമ്പള്ളിനഗര്‍ അവന്യു സെന്റര്‍ ഹോട്ടലില്‍ നടക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള മേധാവി ഗീതിക വര്‍മ്മ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രന്‍ വിശിഷ്ടാതിഥിയാകും. ഷീന സുരേഷ് (എന്‍ ഐ ടി സൂറത്കല്‍), ജയനി ബെനെയിം (ഇ ഡി ആന്‍ഡ് ചെയര്‍പേഴ്‌സണ്‍ ബെനെയിംസ് ഗ്രൂപ്പ്), സൂസന്‍ എബ്രഹാം (ഇന്‍ഫഌവന്‍സര്‍), ക്രിസ്റ്റല്‍ ഹര്‍ട്ട് സിംഗ് (സഹസ്ഥാപക, മാനേജിംഗ് ട്രസ്റ്റി ദില്‍ സെ), അനീറ്റ കാട്ടൂക്കാരന്‍ (ഫൗണ്ടര്‍ ആന്‍ഡ് സിഇഒ, റോബോകിഡ്‌സ്) എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.
ആക്‌സിലറേറ്റ് എംപവറിങ് വിമെന്‍ ഇന്‍ ഫിന്‍ടെക് എന്ന പാനല്‍ ചര്‍ച്ചയില്‍ എസ് സി എം എസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഇന്ദു നായര്‍ മോഡറേറ്ററാകും. നിത്യ വാസുദേവന്‍, നിമിഷ വടക്കന്‍, ശാലിനി സി ബാബു എന്നിവര്‍ പങ്കെടുക്കും. നെക്സ്റ്റ് ജെന്‍ ലീഡേഴ്‌സ് പേവിങ് ദി വേ എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ എസ് സി എം എസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. രാധ തേവന്നൂര്‍ മോഡറേറ്ററാകും. ആരതി വര്‍മ്മ, തേജസ്വി ലാവ, സ്‌നേഹ ജിസ് കൊട്ടുകാപ്പിള്ളി, മറിയം ഹഫീസ് എന്നിവര്‍ പങ്കെടുക്കുമെന്ന് കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍, സെക്രട്ടറി ഡോ. അനില്‍ ജോസഫ്, വിമെന്‍ മാനേജേഴ്‌സ് ഫോറം ചെയര്‍ ലേഖ ബാലചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 90727 75588, info@kma.org.in.