ഒഴുക്കിനെതിരെ നീന്തിയ വിജയ കഥ പറഞ്ഞ് ജോണ്‍ കുര്യാക്കോസ്

അലസതയും ഉദാസീനതയുമല്ല കഠിനാധ്വാനമാണ് വിജയത്തിന് പിന്നിലുള്ളത്. ബിസിനസ് തുടങ്ങിയ ദിവസമുള്ള അതേ ഉത്സാഹം റിട്ടയര്‍മെന്റിന്റെ അന്നുവരെ സൂക്ഷിക്കുന്നവര്‍ക്കാണ് വിജയമെന്നും അച്ചടക്കമാണ് വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം
കൊച്ചി: ഉറങ്ങുമ്പോള്‍ കാണുന്നതല്ല ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് സ്വപ്‌നമെന്ന മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ പോലെയാണ് തന്റെ ജീവിതമെന്ന് ഡെന്റ്‌കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഇന്‍സൈറ്റ് എക്‌സ് സീരിസില്‍ ‘ഒഴുക്കിനെതിരെ: ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റല്‍ ലാബിന് പിന്നിലെ കഥ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകര്‍ഷതാബോധത്തോടെ മാത്രം ജീവിച്ചിരുന്നൊരു ബാല്യകാലം തനിക്കും കുടുംബത്തിനും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംശുദ്ധമായ ജീവിതവും പ്രവര്‍ത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുന്നവര്‍ക്ക് വിജയിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ അന്വേഷിക്കുകയും മറ്റുള്ളവരുടെ നന്മ മാത്രം അന്വേഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമുണ്ടെന്നത് സത്യമാണെന്നും തന്റെ അനുഭവം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസില്‍ സത്യസന്ധത പാലിക്കുകയും ദൈവത്തിനിരക്കാത്ത ഒരുകാര്യവും ചെയ്യാതിരിക്കുകയെന്നതാണ് തന്റെ ബിസിനസ് വിജയമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സര്‍ക്കാറിനേയും വഞ്ചിക്കുന്ന ഒരു കാര്യവും തന്റെ സ്ഥാപനത്തില്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.അലസതയും ഉദാസീനതയുമല്ല കഠിനാധ്വാനമാണ് വിജയത്തിന് പിന്നിലുള്ളത്. ബിസിനസ് തുടങ്ങിയ ദിവസമുള്ള അതേ ഉത്സാഹം റിട്ടയര്‍മെന്റിന്റെ അന്നുവരെ സൂക്ഷിക്കുന്നവര്‍ക്കാണ് വിജയമെന്നും അച്ചടക്കമാണ് വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് നടത്തുന്നവര്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ അവര്‍ക്ക് കീഴിലുള്ളവരില്‍ നിന്നും അത് പ്രതീക്ഷിക്കാനാവില്ലെന്നും ജോണ്‍ കുര്യാക്കോസ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കേരള മാനേജ്‌മെന്റ് വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണന്‍ സ്വാഗതവും സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു