തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം: തെരുവുനാടകം അരങ്ങേറി

യുവജനങ്ങളില്‍ വോട്ടവകാശ ബോധം വളര്‍ത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

കൊച്ചി: തൃക്കാക്കര കെ.എം.എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബും ജില്ലാ ഭരണകൂടവും സംയുക്തമായി സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍ ( സ്വീപ്) പരിപാടിയുടെ ഭാഗമായി തെരുവുനാടകം സംഘടിപ്പിച്ചു. തൃക്കാക്കര മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയ തെരുവുനാടകം ചലച്ചിത്ര നടന്‍ സാജന്‍ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പില്‍ പങ്കാളികള്‍ ആകാന്‍ എല്ലാവരും സമയം കണ്ടെത്തണമെന്നും പൗരന്റെ അവകാശങ്ങള്‍ വിനിയോഗിക്കണം എന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളില്‍ വോട്ടവകാശ ബോധം വളര്‍ത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. തെരുവ് നാടകത്തിനു പുറമെ വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ്‌മോബും അരങ്ങേറി. കെ.എം.എം  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബാന ബക്കര്‍, സ്വീപ് എറണാകുളം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹര്‍ട്ടിസ് എന്നിവര്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു