അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ പാര്‍വതി ഗോപകുമാര്‍ ഐ.എ.എസ്. ഫ്‌ലാഗ് ഓഫ് ചെയ്തു.
കൊച്ചി : കെ എം എം കോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ ഇലക്ടറല്‍ ക്ലബ്, എന്‍.എസ്.എസ്., എന്‍.സി.സി., ജില്ലാ ഭരണകൂടം എന്നിവര്‍ ചേര്‍ന്ന് സ്വീപ് ന്റെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ പാര്‍വതി ഗോപകുമാര്‍ ഐ.എ.എസ്. ഫ്‌ലാഗ് ഓഫ് ചെയ്തു.
കെ എം എം ഗ്രൂപ്പ് ചെയര്‍മാന്‍ എ. എം. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍, സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹര്‍ട്ടിസ്, മാനേജര്‍ ഡോ. ബെന്‍സീര്‍ ഹുസൈന്‍, വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ ജബ്ബാര്‍, പ്രോഗ്രാം കണ്‍വീനര്‍ അര്‍ജുന്‍ ഷാജി എന്നിവര്‍ സംസാരിച്ചു.

