കെ.എം.എം കോളേജില്‍ മെഗാ
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പില്‍ 300ഓളം പേര്‍ക്ക് ചികിത്സ നല്‍കാനായെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മഹിം ഇബ്രാഹിം പറഞ്ഞു.

 

കൊച്ചി : രാജഗിരി ആശുപത്രി, ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍, മാര്‍ ബസേലിയൂസ് കോതമംഗലം ഡെന്റല്‍ ഹോസ്പിറ്റല്‍, എന്നിവയുടെ സഹകരണത്തോടെ ചൊവ്വര കെ.എം എം കോളേജില്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.

ക്യാമ്പില്‍ 300ഓളം പേര്‍ക്ക് ചികിത്സ നല്‍കാനായെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മഹിം ഇബ്രാഹിം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുനിത പൗലോസ് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീന്‍ ആര്‍.ഡി. ദേവദത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Spread the love