വിദ്യാര്‍ഥികള്‍ക്കിടയില്‍ വിജ്ഞാന കൈമാറ്റം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്.
കൊച്ചി: അമൃത സ്‌കൂള്‍ ഓഫ് ബിസിനസും ഡോ. എന്‍ജിപി ഇന്‍സ്റ്റിറ്റിയൂട്ടും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഹെല്‍ത്ത് സയന്‍സ് ക്യാമ്പസില്‍ വെച്ച് നടന്ന മാനേജ്‌മെന്റ് വിദ്യാഭ്യാസ ശില്‍പശാലയില്‍ വെച്ചായിരുന്നു തീരുമാനം.വിദ്യാര്‍ഥികള്‍ക്കിടയില്‍ വിജ്ഞാന കൈമാറ്റം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്. ഇരു സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാല മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (കുസാറ്റ്) സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനു മെല്‍വിന്‍ ജോയ്, നെസ്റ്റ് ഡിജിറ്റല്‍ െ്രെപവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റും എച്ച്.ആര്‍. തലവനുമായ ദിലീപ് ചോയ്യപ്പള്ളി, വൈലോഗ്‌സ് െ്രെപവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും സി.ഇ.ഒ.യുമായ വിവേക് സുരേഷ് എന്നിവരുള്‍പ്പെടെ വ്യവസായ, അക്കാദമിക് രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. രാജീവ് പ്രസാദ്, ഡോ. റെജികുമാര്‍ ജി എന്നിവര്‍ ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമ്പന്നമായ ഒരു അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ധാരണാപത്രമെന്ന് അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പ്രസാദ് പറഞ്ഞു.
ഇരു സ്ഥാപനങ്ങള്‍ക്കുമിടയിലെ സഹകരണം വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങളും അറിവുകളും പങ്കിടാന്‍ ഒരു വേദി നല്‍കുമെന്നും ഡോ. എന്‍.ജി.പി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫസറും തലവനുമായ ഡോ. എസ്. ഫ്രാങ്ക്‌ലിന്‍ ജോണ്‍ പറഞ്ഞു. സഹകരണ ഗവേഷണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സംയുക്ത സംരംഭങ്ങള്‍ ശക്തിപ്പെടുത്താന്‍ ധാരണാപത്രത്തിലൂടെ അമൃത വിശ്വവിദ്യാപീഠവും ഡോ. എന്‍.ജി.പി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ലക്ഷ്യമിടുന്നുണ്ട്.