മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. മാസ്റ്റര്‍ പ്ലാനിന്റെ വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാകുന്നത്.
കൊച്ചി: കേരളത്തിലെ ആദ്യത്തെ ലോക്കല്‍ ഏരിയ പ്ലാന്‍ കൊച്ചിയില്‍ തയ്യാറാകുന്നതായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു. കൊച്ചി നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഗസറ്റ് വിഞ്ജാപനം കഴിഞ്ഞു, നഗരസഭ പ്രദേശത്തു നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. മാസ്റ്റര്‍ പ്ലാനിന്റെ വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാകുന്നത്. വൈറ്റില മെട്രോ ,വാട്ടര്‍ മെട്രോ, മൊബിലിറ്റി ഹബ്, ഫ്‌ളൈഓവര്‍ എന്നിവയുടെ സംഗമസ്ഥലമായ കൊച്ചി നഗരസഭയിലെ 49,51,52,53 എന്നീ 4 ഡിവിഷനുകളിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടു വൈറ്റില ഏരിയയ്ക്കു വേണ്ടിയാണു കേരളത്തിലെ ആദ്യത്തെ ലോക്കല്‍ ഏരിയ പ്ലാന്‍ കൊച്ചിയില്‍ തയ്യാറാകുന്നത്.മെട്രോ സ്ഥാപിതമായ സ്ഥലങ്ങളിലൂടെയെല്ലാം പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാന്‍ ടിഒഡി(Transit Oriented Development) എന്ന ആശയം ടി ലോക്കല്‍ ഏരിയ പ്ലാനിലൂടെ പ്രവര്‍ത്തികമാകണം എന്നാണ് ഉദ്ദേശിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
ടിഒഡി മാതൃക ഉള്‍പ്പെടുത്തിക്കൊണ്ട് മേല്‍ പറഞ്ഞ ലോക്കല്‍ ഏരിയ പ്ലാന്‍ ഏരിയ കേന്ദ്രികരിച്ചു പൊതു ഗതാഗത സംവിധാനങ്ങള്‍, കാല്‍നടയാത്രക്കാര്‍ക്കായുള്ള സൗകര്യം,പൊതു കളിസ്ഥലങ്ങള്‍ പാര്‍ക്കുകള്‍, ഡെന്‍സിഫിക്കേഷന്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ഒരു പൈലറ്റ് മോഡല്‍ എന്ന രീതിയിലാണ് വൈറ്റില പ്രദേശത്തു ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാക്കുന്നത്. ഇതിന്റ ആദ്യപടിയായി നഗരസഭാ തലത്തില്‍ സ്‌പെഷ്യല്‍ കമ്മിറ്റി രൂപീകരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി. ലോക്കല്‍ ഏരിയ പ്ലാനിന്റെ ബേസ് മാപ് ഡ്രോണ്‍ സര്‍വ്വേ ഉപയോഗിച്ചു തയ്യറാകുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം മുതല്‍ ഡ്രോണ്‍ സര്‍വ്വേയും സാമൂഹിക സാമ്പത്തിക സര്‍വേയും ആരംഭിക്കും. അഹമ്മദാബാദ് സെപ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടു കൂടിയാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാക്കുന്നത് സീനിയര്‍ ടൌണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ പ്ലാനിങ് ഡിപ്പാര്‍ട്‌മെന്റാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാകുന്നത്. അടുത്ത ഘട്ടമായി പള്ളുരുത്തി മേഖലയില്‍ പ്ലാന്‍ തയ്യാറാക്കും. കൊച്ചി നഗരസഭയിലെ 74 ഡിവിഷനുകളിലും ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യറാകുന്നതാണെന്നും മേയര്‍ വ്യക്തമാക്കി.