കൊച്ചി മാരത്തണ്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം

വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയും ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് പ്രദര്‍ശനമേള നടക്കുക.

 

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനമേളയില്‍ മാരത്തണ്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക്, മെഡിക്കല്‍ പാര്‍ട്ണര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി, ടൈഗര്‍ബാം, കിയാ,ഏസിക്‌സ്, ഫ്‌ലൈയിങ് കാര്‍പ്പെറ്റ് എന്നീ ബ്രാന്‍ഡുകളുടെ സ്റ്റാളുകളാണ് ഉള്ളത്. വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയും ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് പ്രദര്‍ശനമേള നടക്കുക.

മാരത്തണ്‍ രജിസ്‌ട്രേഷന്‍ കൗണ്ടറും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇവിടെ നിന്ന് റെയ്‌സ് കിറ്റും ലഭിക്കും. ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഞായറാഴ്ച്ച (ഫെബ്രു.9)നടക്കും. പുലര്‍ച്ചെ നാലു മണിക്ക് മറൈന്‍ ഡ്രൈവില്‍ നിന്ന് ഫഌഗ് ഓഫ് ചെയ്യും. ഫുള്‍, ഹാഫ്, പത്ത് കി.മി, മൂന്ന് കി.മി ഗ്രീന്‍ റണ്‍, സ്‌പെഷ്യല്‍ റണ്‍ എന്നീ വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടക്കുന്നത്.

Spread the love