ഇന്ത്യന്‍ ആംഗ്യഭാഷാ ശില്‍പശാല സംഘടിപ്പിച്ചു 

ശബ്ദങ്ങള്‍ക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വര്‍ക്ക്‌ഷോപ്പ് വിശദമാക്കി.

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി   ഇന്ത്യന്‍ ആംഗ്യഭാഷാ ശില്‍പശാല സംഘടിപ്പിച്ചു. ഫോര്‍ട്ട് കൊച്ചി ഡച്ച് വെയര്‍ഹൗസില്‍ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദര്‍ശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈല്‍ഡ് ടൂത്ത് ഓഫ് മില്‍ക്കിന്റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേണ്‍ ഐഎസ്എല്‍  കൊച്ചി എഡിഷന്‍’ എന്ന് പേരിട്ടിരിക്കുന്ന ശില്‍പശാല മൂന്ന് സെഷനുകളിലായാണ് നടന്നത്. ശബ്ദങ്ങള്‍ക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വര്‍ക്ക്‌ഷോപ്പ് വിശദമാക്കി.  കേള്‍വി പരിമിതി ഉള്ളവരും അല്ലാത്തവരുമായ നിരവധി പേര്‍ പങ്കെടുത്ത  പരിപാടിയില്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാര്‍ദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ വിഭാഗക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാവണം കല എന്നും, അതിനാണ് തങ്ങള്‍ ഇപ്പോള്‍ ഈ വര്‍ക്ക് ഷോപ്പിലൂടെ അവസരമൊരുക്കിയിരിക്കുന്നത് എന്നും മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് സിദ്ധാര്‍ത്ഥ മേനോന്‍ പറഞ്ഞു. മൃദുവായ പരവതാനികള്‍, കളിമണ്‍ ശില്‍പങ്ങള്‍, വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ എന്നിവയാണ് മൈല്‍ഡ് ടൂത്ത് ഓഫ് മില്‍ക്ക്  പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു