ബിനാലെ ആവിഷ്‌കാര കലയുടെ സമുദ്രം:  ലത ലക്ഷ്മി മേനോന്‍

കലാകാരിയും എഴുത്തുകാരിയും എന്ന നിലയില്‍ കലയും സംഗീതവും തമ്മിലുള്ള ബന്ധത്തെ പ്രമേയമാക്കുന്ന സൃഷ്ടികളാണ്  കൂടുതല്‍ ഇഷ്ടമായതെന്ന് സമകാലിക മലയാള എഴുത്തുകാരി ലത ലക്ഷ്മി മേനോന്‍

കൊച്ചി: ലോകമെമ്പാടുമുള്ള കലാപരമായ ആവിഷ്‌കാരങ്ങളുടെ സമുദ്രമാണ് കൊച്ചിമുസിരിസ് ബിനാലെയെന്ന്   സമകാലിക മലയാള എഴുത്തുകാരി ലത ലക്ഷ്മി മേനോന്‍ അഭിപ്രായപ്പെട്ടു. കൊച്ചിമുസിരിസ് ബിനാലെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകായിരുന്നു അവര്‍. ആഗോള കലകളുടെ സംഗമസ്ഥാനമാണ് കൊച്ചി ബിനാലെയെന്നും ഇതില്‍ സന്ദര്‍ശകയായെങ്കിലും പങ്കാളിയാകാന്‍ കഴിയുന്നത്  ഭാഗ്യമായി കരുതുന്നുവെന്നും അവര്‍ പറഞ്ഞു. കലാകാരിയും എഴുത്തുകാരിയും എന്ന നിലയില്‍ കലയും സംഗീതവും തമ്മിലുള്ള ബന്ധത്തെ പ്രമേയമാക്കുന്ന സൃഷ്ടികളാണ്  കൂടുതല്‍ ഇഷ്ടമായതെന്ന് അവര്‍ വ്യക്തമാക്കി. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കലാകാരി സറീന മുഹമ്മദിന്റെ കലാപ്രതിഷ്ഠ വലിയ സ്വാധീനം ചെലുത്തിയെന്നും അതിന്റെ സംഗീതാത്മകതയും ആഴവും ഏറെ ശ്രദ്ധേയമാണെന്നും അവര്‍ പറഞ്ഞു.
2012ല്‍ ബിനാലെ ആരംഭിച്ചത് മുതല്‍ താന്‍ നിത്യസന്ദര്‍ശകയാണെന്ന് ലത ലക്ഷ്മി മേനോന്‍ ചൂണ്ടിക്കാട്ടി. ബിനാലെ കാണാന്‍ തുടങ്ങിയാല്‍ അവിടെ നിന്ന് തിരിച്ചുപോകാന്‍ തോന്നാറില്ലെന്നും അത് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ദിവസങ്ങള്‍ തന്നെ  ചിലവഴിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ ഗുരുശ്രീ പബ്ലിക് സ്‌കൂളിലെ 73 വിദ്യാര്‍ത്ഥികളും അധ്യാപകരും ബിനാലെ കാണാന്‍ എത്തിയിരുന്നു.  കൂടാതെ, കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ 140 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു