കൊച്ചി ബിനാലെ: ജോഷി ബെനഡിക്റ്റിന്റെ ഗ്രാഫിക് നോവല്‍ ശില്‍പ്പശാല

സ്‌കൂള്‍ കാലം മുതല്‍ കോമിക്‌സിനോട് താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ ഗ്രാഫിക് നോവലുകള്‍ നിര്‍മ്മിക്കണമെന്ന ആഗ്രഹം മനസില്‍ ഉടലെടുത്തിരുന്നു.
കൊച്ചി: ഗ്രാഫിക് നോവലുകളിലൂടെ പോസിറ്റീവായ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതില്‍ യുവതലമുറയുടെ പങ്കാളിത്തം വര്‍ധിച്ചു വരികയാണെന്ന് പ്രശസ്ത അനിമേറ്റര്‍ ജോഷി ബെനഡിക്ട് പറഞ്ഞു. കൊച്ചിമുസിരിസ് ബിനാലെയുടെ (കെഎംബി) ഭാഗമായി ‘ദി ഇന്നര്‍ വര്‍ക്‌സ് ഓഫ് ഗ്രാഫിക് നോവല്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ഇല്ലസ്‌ട്രേഷന്‍ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവിലെ ബിനാലെ പവിലിയനിലാണ് പരിപാടി നടന്നത്. 2024ലെ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ‘എ കോക്കനട്ട് ട്രീ'(അനിമേഷന്‍ ചിത്രം) , ‘പന്നിമലത്ത് ‘ (ഗ്രാഫിക് നോവല്‍), എന്നീ സൃഷ്ടികളെക്കുറിച്ചുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. സ്‌കൂള്‍ കാലം മുതല്‍ കോമിക്‌സിനോട് താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ ഗ്രാഫിക് നോവലുകള്‍ നിര്‍മ്മിക്കണമെന്ന ആഗ്രഹം മനസില്‍ ഉടലെടുത്തിരുന്നു. ഗ്രാഫിക് നോവലുണ്ടാക്കിയ വ്യക്തികളോട് സംസാരിക്കാന്‍ അവസരം കിട്ടി. അവരില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങള്‍ ഏറെ ഉപകാരപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ നടത്തുന്ന ഇത്തരം ശില്‍പ്പശാലകള്‍ സൗജന്യമായി ലഭിക്കുന്ന അമൂല്യമായ അവസരങ്ങളാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി.സര്‍ഗശേഷിയെ വളര്‍ത്താന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ശില്‍പശാലയിലെ സ്‌കെച്ചിംഗ് സെഷന്‍ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി വിദ്യാര്‍ത്ഥികളും ഇല്ലസ്‌ട്രേറ്റര്‍മാരും ഇതില്‍ പങ്കെടുത്തു. ‘കോക്കനട്ട് ട്രീ’യുടെ പ്രദര്‍ശനത്തോടെയാണ് ശില്‍പ്പശാല സമാപിച്ചത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു