കൊച്ചി-ഫുക്കറ്റ് വിമാന സര്‍വീസ് തുടങ്ങി എയര്‍ ഏഷ്യ

തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് സര്‍വീസ്.എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
കൊച്ചി: കൊച്ചി -തായ്‌ലന്‍ഡ് വിമാന സര്‍വീസ് തുടങ്ങി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസാണ് തുടങ്ങിയത്. തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് സര്‍വീസ്.എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 2:45ന് പുറപ്പെടുന്ന ഫ് ളൈറ്റ് രാവിലെ 8:05ന് ഫുക്കറ്റില്‍ എത്തിച്ചേരും. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി, എയര്‍ ഏഷ്യ ജനറല്‍ മാനേജര്‍ സുരേഷ് നായര്‍, എയര്‍പോര്‍ട്ട് മാനേജര്‍ പൂഭത് രാജ് എം., സി. ഐ. എസ്. എഫ്, ഇമിഗ്രേഷന്‍, തുടങ്ങി വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികള്‍, എയര്‍ലൈന്‍ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു