നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി ലോല പ്രദേശമായ മംഗളവനം മുതല്‍ ദര്‍ബാര്‍ ഹോള്‍ വരെയുള്ള നഗര പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് പോലീസ് വകുപ്പ് പൊതുമരാമത്ത് വകുപ്പ് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ സൈലന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും
കൊച്ചി: എറണാകുളം ഗേള്‍സ് സ്‌കൂളില്‍ നടന്ന പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയുടെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ അനൂപ് വര്‍ക്കി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. എറണാകുളം ജില്ലയുടെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എം. ജെര്‍സണ്‍, എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. പ്രവീണ്‍ സാല്‍ സി.ജെ, എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീക് നായര്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ എസ് സി എം എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ആറുമാസത്തെ ഒരു ബോധവല്‍ക്കരണ പരിപാടിയായി നടത്തുമെന്നും മേയര്‍ ചടങ്ങില്‍ പറഞ്ഞു.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി ലോല പ്രദേശമായ മംഗളവനം മുതല്‍ ദര്‍ബാര്‍ ഹോള്‍ വരെയുള്ള നഗര പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് പോലീസ് വകുപ്പ് പൊതുമരാമത്ത് വകുപ്പ് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ സൈലന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മേയര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. കൊച്ചി നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. പി.ആര്‍. റെനീഷ് അധ്യക്ഷത വഹിച്ചു.എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍, ജി.ആദര്‍ശ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ലാല്‍, ടാക്‌സ് അപ്പീല്‍ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പ്രിയ പ്രശാന്ത്, . ഡിവിഷന്‍ കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍, കൊച്ചി നഗരസഭ സെക്രട്ടറി പി എസ് ഷിബു സിഹെഡ് ഡയറക്ടര്‍ , ഡോ. രാജന്‍, എറണാകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ ഹെഡ്മിസ്‌ട്രെസ് ഡയാന സി എ, ഡോ .സുമി പി.ടി.എ പ്രസിഡന്റ് ജോയ് ഒലിയപ്പുറം, ട്രാാഫിക് പോലിസ് സി.ഐ നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിഖില്‍ അശോക് നേതൃത്വം നല്‍കിയ റോഡ് സുരക്ഷാ ക്ലാസും, ഓട്ടോമൊബൈല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ രാകേഷ് നേതൃത്വം നല്‍കിയ മുതിര്‍ന്ന കുട്ടികള്‍ക്ക് വാഹനത്തിന്റെ സാങ്കേതികതയും പരിമിതികളും ബോധ്യപ്പെടുത്തുന്നത്തിനായുള്ള പരിശീലന ക്ലാസ്സും നടന്നു. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.