പത്ത്ദിവസം നീണ്ടും നില്ക്കുന്ന ആഘോഷങ്ങള്‍ അടുത്തമാസം ഏഴിന് സമാപിക്കും.
കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമായി.’ഓണം ഇവിടെയാണ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാര്‍, രഞ്ജിനി ജോസ് , രാകേഷ് ബ്രഹ്മനാന്ദന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പത്ത്ദിവസം നീണ്ടും നില്ക്കുന്ന ആഘോഷങ്ങള്‍ അടുത്തമാസം ഏഴിന് സമാപിക്കും. ഓണത്തെ വരവേറ്റ് ലുലു മാളിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ചുട്ടിമുഖന്‍ ശില്‍പ്പത്തിന് 20അടി ഉയരമുണ്ട്. കഥകളിയുമായി ബന്ധപ്പെട്ട് ലുലു ചെയ്ത സാങ്കല്‍പ്പിക ശില്പമാണ് ചുട്ടിമുഖന്‍. കഥകളി മുഖത്തിലുള്ള വേഴാമ്പലാണ് ചുട്ടിമുഖനിലൂടെ അവതരിപ്പിക്കുന്നത്. ഇത് കൂടാതെ നാഗമുഖി, കാക്കത്തമ്പുരാന്‍ എന്നിവയും ലുലുവില്‍ ഓണ ശില്പ പ്രദര്‍ശനത്തിനുണ്ടാകും. ലുലു ഫുഡ് കോര്ട്ടിലൊരുക്കിയ വി. ആര് വള്ളംകളിയും വെറിട്ട കാഴ്ചയാണ്.
ആഘോഷത്തില്‍ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകര്‍ നേതൃത്വം നല്കുന്ന സംഗീത വിരുന്നും കുട്ടികള്‍ക്കായുള്ള വിനോദപരിപാടികളും അരങ്ങേറും. ഇന്ന് മെഗാ കേരള ആര്‍ട് ഫ്യൂഷന്‍, 29ന് അഖിലകേരള വടംവലി മത്സരം, കുട്ടിമാവേലി, 30ന് പുലിക്കളി എന്നിവ അരങ്ങേറും. വിവിധ ബാന്‍ഡുകളായ !ഉറുമി, ചെമ്മീന്‍, ഹരിശങ്കര്‍ എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്ന് ഓഗസ്റ്റ് 31 അവതരിപ്പിക്കും. സെപ്റ്റംമ്പര്‍ 1ന് തിരുവാതിര, രണ്ടിന് കുട്ടിയോണം, ഉത്രാടം ദിനത്തില്‍ ഓണപ്പൊട്ടന്, ജിഗര്‍തണ്ട ബാന്‍ഡിന്റെ സംഗീതവിരുന്നും അരങ്ങേറും. തിരുവോണ നാളില്‍ അവതരിപ്പിക്കുന്ന ഗരുഡന് പറവ വ്യത്യസ്ത കലാവിരുന്നായി മാറും. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലു മാള്‍ പുറത്തിറക്കിയ അവതരണം ഗാനം ഗായകന് വിജയ് യേശുദാസ് പ്രകാശനം ചെയ്തു. ചടങ്ങില്‍ ലുലു ഡയറക്ടര്‍ സാദിഖ് കാസിം, റീജണല്‍ മാനേജര്‍ സുധീഷ് നായര്‍, മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര് നാഥ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

