ഫുള്‍ മാരത്തണ്‍ (42.2 കിലോമീറ്റര്‍), ഹാഫ് മാരത്തണ്‍ (21.1 കിലോമീറ്റര്‍), ഫണ്‍ റണ്‍ (5 കിലോമീറ്റര്‍) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മാരത്തണ്‍ നടക്കുന്നത്
കൊച്ചി: കൊച്ചിയില്‍ ഈ മാസം 26 ന് നടക്കുന്ന കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ 2025 ന്റെ പത്താം പതിപ്പിനായുള്ള ടീഷര്‍ട്ടും ഫിനിഷര്‍ മെഡലും കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ പുറത്തിറക്കി.
കൊച്ചി നഗരസഭ, കൊച്ചി പോലീസ്, സോള്‍സ് ഓഫ് കൊച്ചിന്‍ റണ്ണേഴ്‌സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 26നാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഫുള്‍ മാരത്തണ്‍ (42.2 കിലോമീറ്റര്‍), ഹാഫ് മാരത്തണ്‍ (21.1 കിലോമീറ്റര്‍), ഫണ്‍ റണ്‍ (5 കിലോമീറ്റര്‍) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മാരത്തണ്‍ നടക്കുന്നത്. ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ 3.30 നും ഹാഫ് മാരത്തണ്‍ പുലര്‍ച്ചെ 4.30 നും ഫണ്‍ റണ്‍ പുലര്‍ച്ചെ ആറുമണിക്കും ആരംഭിക്കും. മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് ക്വീന്‍സ് വേ, ഫോര്‍ഷോര്‍ റോഡ്, തേവര, രവിപുരം, നേവല്‍ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടണ്‍ ഐലന്‍ഡ് എന്നിവയിലൂടെ മറൈന്‍ ഡ്രൈവില്‍ തിരിച്ചെത്തും.
പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ജലവും എനര്‍ജി ഡ്രിങ്കുകളും വിതരണം ചെയ്യുന്ന ഹൈഡ്രേഷന്‍ സ്‌റ്റേഷനുകള്‍ മുഴുവന്‍ റൂട്ടിലുമുണ്ടാകും. 150ലധികം പരിശീലനം നേടിയ ജീവനക്കാരുടെ സഹായത്തോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സമഗ്രമായ മെഡിക്കല്‍ സേവനങ്ങള്‍ ഒരുക്കും.കൂടാതെ സൈക്കിള്‍ വളണ്ടിയര്‍മാരും ഗ്രൗണ്ട് ഹെല്‍പ്പര്‍മാരും കോഴ്‌സിലുടനീളം പിന്തുണ നല്‍കും’ഓട്ടക്കാരുടെ മാരത്തണ്‍, ഓട്ടക്കാര്‍ക്കായി’ എന്ന ആശയവുമായി മുന്നേറുന്ന ഈ പതിപ്പില്‍ റെക്കോര്‍ഡ് രജിസ്‌ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍, പ്ലാസ്റ്റിക് ഒഴിവാക്കി തുണി ബാനറുകള്‍ മാത്രമേ ഉപയോഗിക്കൂ.എല്ലാ ഫിനിഷര്‍മാര്‍ക്കും മെഡലും ലഘുഭക്ഷണവും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.spicecoastmarathon.com

