കൊല്ലത്തുനിന്ന് തുടങ്ങിയ യാത്ര കൊല്ലം, കൊട്ടാരക്കര,കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ,കണ്ണൂര്‍, കാസര്‍ഗോഡ് ,മഞ്ചേശ്വരം, തപാലക്കാട്, അട്ടപ്പാടി,അഗളി, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് കൊച്ചി മെട്രോയില്‍ എത്തിച്ചേര്‍ന്നത്.
കൊച്ചി: കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന് റിട്ടയര്‍ഡ് എസ്. ഐ ഷാജഹാന് നയിക്കുന്ന കൊച്ചി മെട്രോയിലൂടെയുള്ള ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്ര കെ.എം.ആര് എല്‍ മാനേജിംഗ് ഡയറക്ടര്‍ ലേക് നാഥ് ബെഹ്റ ഫ് ളാഗ് ഓഫ് ചെയ്തു.കൊല്ലത്തുനിന്ന് തുടങ്ങിയ യാത്ര കൊല്ലം, കൊട്ടാരക്കര,കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ,കണ്ണൂര്‍, കാസര്‍ഗോഡ് ,മഞ്ചേശ്വരം, തപാലക്കാട്, അട്ടപ്പാടി,അഗളി, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് കൊച്ചി മെട്രോയില്‍ എത്തിച്ചേര്‍ന്നത്.
ഏകദേശം 1450 കിലോമീറ്റര്‍ 24 ദിവസം കൊണ്ട് യാത്ര ചെയത് എഴുപതോളം സ്കൂളുകളിലും 45 ഓളം പൊതുസ്ഥലങ്ങളിലും ഈ ബോധവല്‍ക്കരണ യാത്രയുടെ സന്ദേശം എത്തിക്കാന്‍ ഷാജഹാന് കഴിഞ്ഞു.ഉച്ചയ്ക്ക് 12 മണിക്ക് ജെ എല്‍ എന്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച മെട്രോ യാത്രയ്ക്ക് ശേഷം ഹെക്കോര്‍ട്ട് ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ വാട്ടര്‍ മെട്രോയിലും ബോധവല്‍ക്കരണ പരിപാടി അവതരിപ്പിച്ചു.ഇനി ഇടുക്കി, മൂന്നാര്‍,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, പാറശ്ശാല, വഴി കൊല്ലത്ത് എത്തിച്ചേരുന്ന ഷാജഹാന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപടി ഏകദേശം 2025 കിലോമീറ്റര്‍ യാത്ര ചെയ്ത് ജൂലൈ 2ന് ഉച്ചയ്ക്ക് കൊല്ലത്ത് സമാപിക്കും.

