കൊച്ചി മെട്രോ ഫീഡര്‍ ബസ് ഇനി ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവിലേക്കും

കളമശേരി മെട്രോ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 7.50,8.10 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് നേരിട്ട് ഫേസ്2 വിലേക്ക് സര്‍വ്വീസ്
കൊച്ചി: കളമശേരിയില്‍ നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വീസ് ഇന്‍ഫോ പാര്‍ക്ക് ഫേസ് ടുവിലേക്ക് നീട്ടുകയും സര്‍വ്വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശേരി മെട്രോ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 7.50,8.10 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് നേരിട്ട് ഫേസ്2 വിലേക്ക് സര്‍വ്വീസ്.  ഇത് കൂടാതെ കളമശേരിയില്‍ നിന്ന്7.10 ന് കാക്കനാട് വാട്ടര്‍മെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 1 ലേക്കും സര്‍വ്വീസുണ്ട്. ഫേസ് 2 ല്‍ നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളില്‍ ഫേസ് 1 ലേക്കും അവിടെ നിന്ന്് 10.59, 12.44, വൈകിട്ട് 5.30. 5.50, 6.30, 7.25, 7.52 എന്നീസമയങ്ങളില്‍ വാട്ടര്‍ മെട്രോയിലേക്കും കളമശേരിയിലേക്കും സര്‍വ്വീസുണ്ട്. വൈകിട്ട് 6.15 ന് ഫേസ്  2 ല്‍ നിന്ന് കളമശേരിയിലേക്ക് നേരിട്ട് സര്‍വീസുമുണ്ട്.വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 14,000 ഐറ്റി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന ഇന്‍ഫോപാര്‍ക്ക് ഫേസ് ടു വിലേക്കുള്ള ബസ് സര്‍വ്വീസ് ഈ മേഖലയിലെ യാത്രാക്ലേശത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു