കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ നവീകരണം  ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

ആധുനിക സംവിധാനങ്ങളൊരുക്കി  ഹാര്‍ബര്‍ പുനര്‍നിര്‍മ്മിക്കുന്നതോടെ  മികച്ച വിപണന കേന്ദ്രമായി കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ മാറുമെന്നും മന്ത്രി വ്യക്തമാക്കി
കൊച്ചി : കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍  ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഫിഷറീസ് ഹാര്‍ബര്‍ സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സംവിധാനങ്ങളൊരുക്കി  ഹാര്‍ബര്‍ പുനര്‍നിര്‍മ്മിക്കുന്നതോടെ  മികച്ച വിപണന കേന്ദ്രമായി കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ മാറുമെന്നും മന്ത്രി വ്യക്തമാക്കി. കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങള്‍ കൈകാര്യം ചെയ്യാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചി പോര്‍ട്ടില്‍ നടന്ന യോഗത്തില്‍ തുറമുഖത്തിന്റെ പുത്തന്‍ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തു. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ബി.കാശിവിശ്വനാഥന്‍ ഐആര്‍എസ്എംഇ, കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  സതിഷ് ഹൊന്നക്കട്ടെ, ചീഫ് എന്‍ജിനീയര്‍ കേണല്‍ ജസ്സര്‍ എസ്.എം, സി.എഫ്.എച്ച് അഡ്മിനിസ്‌ട്രേറ്റര്‍, ഭഗവത് സിങ്,  ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ എ ജയസിംഹ, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്‍ഡ് ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍  ബി ഭാഗ്യനാഥ്, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ക്യാപ്റ്റന്‍ ടി. മുത്തുകുമാര്‍, ട്രാഫിക് മാനേജര്‍ ഇന്‍  ചാര്‍ജ് ഡി. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിയും സംഘവും ടഗ്ഗില്‍   കൊച്ചിന്‍ പോര്‍ട്ട് സന്ദര്‍ശനം നടത്തി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു