ബോക്സിംഗ് ചാംപ്യന്‍ഷിപ്പ് സെപ്തംബര്‍ 15, 16 തിയതികളില്‍ കൊച്ചിയില്‍
കൊച്ചി: ഇടിക്കൂട്ടില്‍ കേരളത്തിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി കൊച്ചി ടൈറ്റില്‍ ബോക്സിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൈറ്റില്‍ പ്രോ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ് സെപ്തംബര്‍ 15, 16 തിയതികളില്‍ കൊച്ചിയില്‍ നടക്കും.ഇന്ത്യന്‍ ബോക്സിംഗ് കൗണ്‍സിലിന്റെയും വേള്‍ഡ് ബോക്സിംഗ് കൗണ്‍സിലിന്റെയും അംഗീകാരമുളള ടൈറ്റില്‍ ബോക്സിംഗ് ക്ലബ്ബ് കേരളാ ബോക്സിംഗ് കൗണ്‍സില്‍, എറണാകുളം ഡിസ്ട്രിക്റ്റ് ബോക്സിംഗ് കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രൊഫഷണല്‍ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. മല്‍സരത്തില്‍ ജേതാവുമായി ഇന്ത്യന്‍ ബോക്സിംഗ് താരം അക്ക്ഷി ചഹലുമായി എച്ച്സി ലാംഫെല ഇടിക്കൂട്ടില്‍ ഏറ്റു മുട്ടും. വേള്‍ഡ് ബോക്സിംഗ് കൗണ്‍സില്‍ (ഡബ്ല്യുബിസി) കെയര്‍ മിഡില്‍ വെയ്റ്റ് ചാംപ്യനും ഡബ്ല്യുബിസി കെയര്‍ അംബാസിഡറുമായ കെ.എസ് വിനോദ് മുഖ്യാതിഥിയായിരിക്കും. ഡബ്ല്യു.ബി.സി പ്രോ ബോക്സിംഗ് അംബാസിഡര്‍ അഡ്വ. കെ.വി സാബു, ഇന്ത്യന്‍ ബോക്സിംഗ് കൗണ്‍സില്‍ ചെയര്മാന് വിവേക് രാജ, കേരള പ്രോ ബോക്സിംഗ് കമ്മീഷന് വാജി സെയ്ത്ത് തുടങ്ങിയവരും പങ്കെടുക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 8129257905 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

