FAM 1.0, FAM 2.0 എന്നിവ യഥാക്രമം 100 കി.മീറ്ററിലധികവും 200 കി.മീറ്ററിലധികവും റേഞ്ച് നല്‍കുന്നു. Lipo4 ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
കൊച്ചി: പ്രമുഖ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ കോമാകി ഇലക്ട്രിക്, FAM 1.0, FAM 2.0 എന്നീ മോഡലുകള്‍ വിപണിയിലെത്തിച്ചു. 99,999 , 1,26,999 എന്നിങ്ങനെയാണ് ഇവയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. കുടുംബ യാത്രയ്ക്ക് വേണ്ടിയാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നതെന്ന് കോമാകി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ സഹസ്ഥാപകനായ ഗുഞ്ജന്‍ മല്‍ഹോത്ര പറഞ്ഞു.ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഈ സ്മാര്‍ട്ട് ത്രീവീലര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. FAM 1.0, FAM 2.0 എന്നിവ യഥാക്രമം 100 കി.മീറ്ററിലധികവും 200 കി.മീറ്ററിലധികവും റേഞ്ച് നല്‍കുന്നു. Lipo4 ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ നൂതന ബാറ്ററി സാങ്കേതികവിദ്യ, താരതമ്യമില്ലാത്ത നിലവാരവും, വിശ്വാസ്യതയും, പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്നു. ഇത് ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. 3000 മുതല്‍ 5000 വരെ ചാര്‍ജിംഗ് സൈക്കിളുകള്‍ നിലനില്‍ക്കാനുള്ള ശേഷിയോടുകൂടിയ Lipo4 ബാറ്ററികള്‍, ഉയര്‍ന്ന ഈടുനില്‍പ്പാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഗുഞ്ജന്‍ മല്‍ഹോത്ര പറഞ്ഞു.

