കാന്‍സര്‍ രോഗികളുടെ ബന്ധുക്കള്‍ക്കും ബൈസ്റ്റാന്റര്‍മാര്‍ക്കും ഇതുപോലെ ഒരു വിശ്രമകേന്ദ്രം സംസ്ഥാനത്ത് ആദ്യമായിട്ടാണ് സ്ഥാപിക്കപ്പെടുന്നതെന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് 1985 എംബിബിഎസ് ബാച്ച് കാന്‍സര്‍ രോഗികളുടെ ബൈസ്റ്റാന്റര്‍മാര്‍ക്കായി വിശ്രമകേന്ദ്രമൊരുക്കി. മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കാന്‍സര്‍ രോഗികളുടെ ബന്ധുക്കള്‍ക്കും ബൈസ്റ്റാന്റര്‍മാര്‍ക്കും ഇതുപോലെ ഒരു വിശ്രമകേന്ദ്രം സംസ്ഥാനത്ത് ആദ്യമായിട്ടാണ് സ്ഥാപിക്കപ്പെടുന്നതെന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു.കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നോസ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍, കോട്ടയം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സൂപ്രണ്ടും, 1985 കെ എം സി സൊസൈറ്റി പ്രസിഡന്റുമായ ഡോ. ജയപ്രകാശ് കെ.പി; ഹൃദ്രോഗ വിദഗ്ധനും ക്ലാസ് 1985 കെ എം സി സൊസൈറ്റി സെക്രട്ടറിയുമായ ഡോ. ജാബിര്‍.എ, ഡോ. ജോസ് ടോം, ഡോ. സാം ക്രിസ്റ്റി മാമ്മന്‍, ഡോ. സൂസന്‍ ഉതുപ്പ്, ഓങ്കോളജി വിഭാഗം തലവന്‍ ഡോ. സുരേഷ് കുമാര്‍, ഡോ. ടിജി തോമസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
കാന്‍സര്‍ വാര്‍ഡിനോട് ചേര്‍ന്നു 1000 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഹാള്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിശ്രമിക്കാനുമുള്ള ആധുനിക ബാത്ത് റൂം സൗകര്യങ്ങളോടുകൂടിയുള്ള മുറികളാണുള്ളത്. ഡൈനിംഗ് ഏരിയ, കിടക്കാനുള്ള റ്റൂ ടൈയര്‍ ബെഡ്, ക്യാമറ സിസ്റ്റം, ആക്‌സെസ് കണ്ട്രോള്‍ സിസ്റ്റം എന്നിവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 35 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ മുന്നോട്ട് വെച്ച ആശയം ക്ലാസ് 1985 എംബിബിഎസ് ബാച്ച് ഏറ്റെടുത്ത് പൂര്‍ത്തികരിക്കുകയായിരുന്നുവെന്ന് ക്ലാസ് 1985 കെ എം സി സൊസൈറ്റി സെക്രട്ടറി ഡോ.എ.ജാബിര്‍ പറഞ്ഞു.കാന്‍സര്‍ വിഭാഗത്തിലെ നേഴ്‌സിങ്ങ്, ഹൗസ് കീപ്പിങ് ജീവനക്കാര്‍ ചേര്‍ന്നു ഈ ബില്‍ഡിംഗിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുമെന്ന് ക്ലാസ് 1985 കെ എം സി സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.