കൃതി സനോന്‍ ഡ്രീം ടെക്‌നോളജി ബ്രാന്‍ഡ് അംബാസിഡര്‍ 

ഡ്രീം ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ കൃതിയുമായുള്ള സഹകരണത്തോടെ പുതിയ തലങ്ങളിലേക്ക്  കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡ്രീം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു ശര്‍മ്മ പറഞ്ഞു.
കൊച്ചി: സ്മാര്‍ട്ട് ഹോം ടെക്‌നോളജി ഉപകരണ രംഗത്തെ പ്രമുഖ കമ്പനിയായ ഡ്രീം ടെക്‌നോളജിയുടെ ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കൃതി സനോനെ നിയമിച്ചു. ദൈനംദിന ഗാര്‍ഹിക ജോലികളില്‍ സൗകര്യവും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്യുന്ന ഡ്രീം ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ കൃതിയുമായുള്ള സഹകരണത്തോടെ പുതിയ തലങ്ങളിലേക്ക്  കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡ്രീം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു ശര്‍മ്മ പറഞ്ഞു. ആധുനികതയും സൗകര്യങ്ങളും സമന്വയിപ്പിക്കുക എന്ന തന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ഡ്രീം ടെക്‌നോളജിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃതി സനോന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു