മാര്‍ച്ച് 18, 20 തീയതികളില്‍ വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററിലാണ് ചലച്ചിത്ര പ്രദര്‍ശനം നടക്കുക.
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ സാമാജികര്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചലച്ചിത്ര പ്രദര്‍ശനം ഒരുക്കുന്നു. മാര്‍ച്ച് 18, 20 തീയതികളില്‍ വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററിലാണ് ചലച്ചിത്ര പ്രദര്‍ശനം നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി പട്ടികവര്‍ഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കെ എസ് എഫ് ഡി സി നിര്‍മ്മിച്ച ‘പ്രളയശേഷം ഒരു ജലകന്യക’, ‘അരിക്’ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
വി.എസ് സനോജ് സംവിധാനം ചെയ്ത ‘അരിക്’, മനോജ് കുമാര്‍ സി.എസ് സംവിധാനം ചെയ്ത ‘പ്രളയശേഷം ഒരു ജലകന്യക’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സംവിധായകര്‍ക്കായി സിനിമാ നിര്‍മ്മാണ പദ്ധതി ഒരു സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. പ്രത്യേക പ്രദര്‍ശനത്തില്‍ നിയമസഭാ സാമാജികര്‍ക്ക് പുറമേ തലസ്ഥാനത്തെ ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.