കെടിഎം 390 എന്‍ഡ്യൂറോ ആര്‍ വിപണിയില്‍ 

ഓണ്‍റോഡ് ഓഫ്‌റോഡ് ഡ്രൈവിംഗിനായി ഒരുപോലെ രൂപ്പെടുത്തിയ മോഡല്‍ ഏപ്രില്‍ 11 മുതല്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ കെടിഎം ഷോറൂമുകളിലും ലഭ്യമാണ്.
കൊച്ചി: കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡലായ കെടിഎം 390 എന്‍ഡ്യൂറോ ആര്‍ ഇന്ത്യന്‍ നിരത്തുകളിലിറങ്ങി. ഓണ്‍റോഡ് ഓഫ്‌റോഡ് ഡ്രൈവിംഗിനായി ഒരുപോലെ രൂപ്പെടുത്തിയ മോഡല്‍ ഏപ്രില്‍ 11 മുതല്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ കെടിഎം ഷോറൂമുകളിലും ലഭ്യമാണ്. 230 എംഎം സസ്‌പെന്‍ഷനോടുകൂടിയ (മുന്‍വശത്തും പിന്നിലും) എന്‍ഡ്യൂറോ ആര്‍ ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, 21/18ഇഞ്ച് സ്‌പോക്ക് വീലുകള്‍, പുതിയ മിനിമല്‍ ടിഎഫ്ടി ഡാഷ്‌ബോര്‍ഡ്, റൈഡ് മോഡുകള്‍, സ്വിച്ചബിള്‍ എബിഎസ് എന്നിവയ്‌ക്കൊപ്പം വരുന്ന മോഡലിന്റെ മറ്റൊരു വേരിയന്റ് ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

കെടിഎം 390 എന്‍ഡ്യൂറോ ആറില്‍ സവിശേഷമായ സ്റ്റിയറിംഗ് ഹെഡ് ആംഗിള്‍, 25 എഎം ഹാന്‍ഡില്‍ബാര്‍ റൈസറുകളോട് കൂടിയ ട്രിപ്പിള്‍ ക്ലാമ്പുകള്‍, സബ്‌ഫ്രെയിം മൗണ്ടുകള്‍, റിജിഡിറ്റി പ്രൊഫൈല്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ 2പീസ് സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ഡിസൈന്‍, മെച്ചപ്പെട്ട ഹാന്‍ഡ്‌ലിംഗ്, നിയന്ത്രണം, സ്ഥിരത എന്നിവയോടെ ഓഫ്‌റോഡ് ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു.റേഡിയേറ്റര്‍ പാക്കേജിനും വലിയ 21 ഇഞ്ച് വീലിനും കൂടുതല്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനായി പുതിയ ഫ്രെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നു,’റെഡി ടു റേസ്’ എന്ന ഞങ്ങളുടെ ആശയത്തിന്റെ യഥാര്‍ത്ഥ സാക്ഷാത്കാരമായി മാറിയ സുപ്രധാന നാഴികക്കല്ലാണ് എന്‍ഡ്യൂറോ ആര്‍ എന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോബൈക്കിംഗ് പ്രസിഡന്റ് ശ്രീ. മണിക് നംഗിയ പറഞ്ഞു. കെടിഎം 390 എന്‍ഡ്യൂറോ ആര്‍ നഗ വീഥികളും വെല്ലുവിളി നിറഞ്ഞ ഓഫ്‌റോഡ് പാതകളും കീഴടക്കാനുള്ള ആത്മവിശ്വാസം റൈഡര്‍മാര്‍ക്ക് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. 3,36,500 രൂപയാണ് മോഡലിന്റെ വില.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു