കാര്‍ഷിക രംഗത്ത് കുടുംബശ്രീക്ക് ആധുനികതയുടെ മുഖം

കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം(കെടാപ്) കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്കുയര്‍ത്തും. വനിതാ സംരംഭകര്‍ക്ക് വരുമാന വര്‍ധനവ് ലഭ്യമാക്കുക എന്നതാണ്  സര്‍ക്കാരിന്റെ ലക്ഷ്യം.
കൊച്ചി: കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ കാര്‍ഷികമേഖലയില്‍ കുടുംബശ്രീ ആധുനികതയുടെ മുഖം കൈവരിക്കുമെന്ന്  മന്ത്രി എം.ബി രാജേഷ്. കാക്കനാട് ജെയിന്‍ കല്‍പിത സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ടെക്‌നോളജി കോണ്‍ക്‌ളേവില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുടുംബശ്രീയുമായി കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങളുമായുള്ള സാങ്കേതികവിദ്യകളുടെയും ധാരണാപത്രങ്ങളുടെയും കൈമാറ്റവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം(കെടാപ്) കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്കുയര്‍ത്തും. വനിതാ സംരംഭകര്‍ക്ക് വരുമാന വര്‍ധനവ് ലഭ്യമാക്കുക എന്നതാണ്  സര്‍ക്കാരിന്റെ ലക്ഷ്യം.

ഇതിനു വേണ്ടിയാണ് 184 സാങ്കേതികവിദ്യകള്‍ വാങ്ങുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും  വൈവിധ്യവല്‍ക്കരണത്തിനും അവസരമൊരുങ്ങും. ഉല്‍പന്നങ്ങള്‍ക്ക് ഗുണപരമായ മാറ്റം കൈവരിക്കാനും ഇത് സഹായകമാകും. കുടുംബശ്രീയുടെ ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങള്‍ ഇന്ന് എവിടെയിരുന്നും ലഭ്യമാകുന്ന വിധം ഓണ്‍ലൈന്‍ വ്യാപാര മേഖലയിലും കുടുംബശ്രീ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ കുടുംബശ്രീക്കായിട്ടുണ്ട്. കുടുംബശ്രീ സര്‍വേ മുഖേന കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളില്‍ 90 ശതമാനം കുടുംബങ്ങളെയും ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ടെക്‌നോളജി കോണ്‍ക്‌ളേവിനോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു