‘കുളിര്‍മ’  ഊര്‍ജ സംരക്ഷണ ശില്‍പ്പശാല സംഘടിപ്പിച്ചു

വീടുകളിലും കെട്ടിടങ്ങളിലും കൂള്‍ റൂഫ് സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂട് കുറയ്ക്കുകയും ഫാന്‍, എ.സി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള അറിവു നല്‍കലാണ് ശില്‍പ്പശാലയുടെ ലക്ഷ്യം.
പൊന്നുരുന്നി: സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ  നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന കുളിര്‍മ കൂള്‍ റൂഫ് ടെക്‌നോളജി കാംപയിന്റെ തൃക്കാക്കര മണ്ഡലതല ശില്‍പ്പശാല പൊന്നുരുന്നിയില്‍ നടത്തി. സംസ്ഥാന ക്ലെയിമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍, ബ്യുറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി , സംസ്ഥാന ദുരന്ത ജാഗ്രത അതോറിറ്റി എന്നിവരുടെ സഹകരണത്തോടെ  എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന, പരിസ്ഥിതി പരിപാലന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിലാണ്  ‘കുളിര്‍മ ‘ ഊര്‍ജസംരക്ഷണ ശില്പശാല സംഘടിപ്പിച്ചത്.

വീടുകളിലും കെട്ടിടങ്ങളിലും കൂള്‍ റൂഫ് സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂട് കുറയ്ക്കുകയും ഫാന്‍, എ.സി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള അറിവു നല്‍കലാണ് ശില്‍പ്പശാലയുടെ ലക്ഷ്യം.  സഹൃദയ ഹാളില്‍  സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സക്കീര്‍ തമ്മനം ഉദ്ഘാടനം ചെയ്തു.   സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, സഹൃദയ  കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജൂലി എന്നിവര്‍ സംസാരിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജീസ് പി.പോള്‍ ക്ലാസ് നയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു