യൂണിറ്റിന്റെ 39ാമത് വാര്‍ഷിക പൊതുയോഗവും യൂണിറ്റ് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടക്കും.
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മ്മിച്ച മൂന്നാമത് വ്യാപാര ഭവന്റെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിര്‍വ്വഹിക്കും. എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കെ.വി.വി.ഇ.എസ് ഓഫിസ് ഉദ്ഘാടനം ഹൈബി ഈഡന് എം.പിയും, എ.സി ഹാളിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എയും, ശിലാഫലകം അനാശ്ചാദനം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബും ചടങ്ങില്‍ നിര്‍വ്വഹിക്കും. കൊച്ചി മേയര്‍ അഡ്വ. വി.കെ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി, യൂണിറ്റ് പരിധിയിലുള്ള കൗണ്‍സിലര്‍മാര്‍, ചലച്ചിത്ര നിര്‍മ്മാതാവ് സാന്ദ്ര തോമസ്, പൊറ്റക്കുഴി ലിറ്റല്‍ ഫ്ളവര്‍ പളളി വികാരി ഫാ. പാട്രിക് ഇലവുങ്കല്‍, ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ് രാമചന്ദ്രന്, യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ജയ പീറ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് യൂണിറ്റിന്റെ 39ാമത് വാര്‍ഷിക പൊതുയോഗവും യൂണിറ്റ് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടക്കും.

