വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; മാര്‍ച്ച് 18 ന് കലക്ടറേറ്റ് വളയും

കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനം നടപ്പിലാക്കാതെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുായ പി.സി ജേക്കബ്ബ് പറഞ്ഞു.

 

കൊച്ചി: തൊഴില്‍ക്കരത്തിന്റെയും ലൈസന്‍സ് ഫീസിന്റെയും അന്യായമായ വര്‍ധനവിനും ഉദ്യോഗസ്ഥ മാഫിയയ്ക്കും എതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 18 ന് വ്യാപാരികള്‍ എറണാകുളം കലക്ടറേറ്റ് വളയും. രാവിലെ 10. 30 ന് ആരംഭിക്കുന്ന ഉപരോധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് അധ്യക്ഷത വഹിക്കും. വ്യാപാര ലൈസന്‍സ് പുതുക്കല്‍ ഫീസ്, തൊഴില്‍ കരം എന്നിവ കഴിഞ്ഞ വര്‍ഷം അടച്ച തുക തന്നെ ഈ വര്‍ഷവും അടച്ചാല്‍ മതിയെന്നായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍ അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത്.എന്നാല്‍ കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ തീരുമാനം അട്ടിമറിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുായ പി.സി ജേക്കബ്ബ് പറഞ്ഞു.

 

 

Spread the love