രാവിലെ 08.30 ന് വ്യാപാര ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ഏകോപന സമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം.സി പോള്‍സണ്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചി: അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ മൂന്നാം അനുസ്മരണ ദിനാചരണം പച്ചാളം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഫെബ്രുവരി 10 ന് സംഘടിപ്പിക്കും. രാവിലെ 08.30 ന് വ്യാപാര ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ഏകോപന സമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം.സി പോള്‍സണ്‍ ഉദ്ഘാടനം ചെയ്യും. പച്ചാളം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.