ടി നസറുദ്ദീന്‍ അനുസ്മരണം സംഘടിപ്പിച്ചു

യൂണിറ്റിലെ കിടപ്പ് രോഗികള്‍ക്കായി നല്‍കുന്ന വീല്‍ചെയര്‍, വാക്കര്‍, ബെഡ് പാന്‍ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

 

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ടി.നസുറുദ്ദീന്റെ മൂന്നാമത് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം.സി.പോള്‍സണ്‍ നിര്‍വ്വഹിച്ചു. യൂണിറ്റിലെ കിടപ്പ് രോഗികള്‍ക്കായി നല്‍കുന്ന വീല്‍ചെയര്‍, വാക്കര്‍, ബെഡ് പാന്‍ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സി.വി രാജു അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി ,ട്രഷറര്‍ ടിജോ തോമസ്, യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് യൂണിറ്റ് ജനറല്‍ സെക്രട്ടറി പ്രീമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Spread the love