എസ്എസ്എല്‍സിയ്ക്ക് മികച്ച വിജയം ; വിദ്യാര്‍ഥികള്‍ക്ക് കെ.വി.വി.ഇ.എസിന്റെ ആദരം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ  വൈസ് പ്രസിഡന്റ് എം.സി പോള്‍സണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പച്ചാളം യൂണിറ്റിലെ വ്യാപാരികളുടെ മികച്ച വിജയം നേടിയ മക്കളായ മാനസി മധു, ആര്യ നന്ദ, പ്രിനിത, ആദിത്യന്‍, ജിത്തു മോന്‍, അല്‍ഫോന്‍സ ട്രവര്‍ പായ്‌വ, സെന്ന എന്നീ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്.
കൊച്ചി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യുണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ  വൈസ് പ്രസിഡന്റ് എം.സി പോള്‍സണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പച്ചാളം യൂണിറ്റിലെ വ്യാപാരികളുടെ മികച്ച വിജയം നേടിയ മക്കളായ മാനസി മധു, ആര്യ നന്ദ, പ്രിനിത, ആദിത്യന്‍, ജിത്തു മോന്‍, അല്‍ഫോന്‍സ ട്രവര്‍ പായ്‌വ, സെന്ന എന്നീ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്.യൂണിറ്റ് പ്രസിഡന്റ് പി.സി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം എം.ഡി തോമസിനെ ചടങ്ങില്‍ ആദരിച്ചു.  ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി, ജനറല്‍ സെക്രട്ടറി സി.വി രാജു, ട്രഷറര്‍ ടിജോ തോമസ്,വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സിന്ധു രമേഷ്, ജനറല്‍  സെക്രട്ടറി പ്രീമാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു