വ്യാപാരികള്‍ ഫെബ്രുവരി 18 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്തുക, ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക, വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കന്നതിനാണ് പാര്‍ലമെന്റ്മാര്‍ച്ച്.

 

കൊച്ചി:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 18 ന് പാര്‍ലമെന്റെ് മാര്‍ച്ച് നടത്തുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്തുക, ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക, വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കന്നതിനാണ് പാര്‍ലമെന്റ്മാര്‍ച്ച്.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രസിഡന്റ് പി. സി ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ കൂടിയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ റിയാസ്, ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്കിയത്ത്, വൈസ് പ്രസിഡന്റ്മാരയ എം. സി പോള്‍സണ്‍, ജോസ് വര്‍ഗീസ്, സാജു ചാക്കോ, സോണി ആന്റണി,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Spread the love